ഹരിപ്പാട്: ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് ക്രൂരമായ മര്‍ദനത്തിന് ഇരയായതായി തെളിവുകള്‍. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെങ്കിലും ശരീരമാസകലം ക്രൂരമായി മര്‍ദനമേറ്റതിന്റെ മുറുവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. തലമുടി നീക്കം ചെയ്ത് ശസ്ത്രക്രിയ നടത്തിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധന്‍ രാത്രി ദല്‍ഹിയിലും വ്യാഴം പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലും എത്തിയ മൃതദേഹം പകല്‍ 10:15 ഓടെ ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
1:30 ഓടെ ഫോറന്‍സിക് സര്‍ജന്‍ ഡോ. നിഥിന്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.