| Tuesday, 18th March 2025, 3:31 pm

പാറയ്ക്കലിലെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാറയ്ക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹോദരിയായ 12കാരിയാണെന്ന് സ്ഥിരീകരിച്ചു.

തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മല്‍ ദമ്പതികളുടെ മകള്‍ യാസികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തുവിന്റെ സഹോദരന്റെ മകളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോയി 12വയസുകായി കിണറ്റിലെറിയുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളെ അറിയിച്ച പെണ്‍കുട്ടി, കുഞ്ഞിനായുള്ള തിരച്ചിലിലും പങ്കാളിയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് 12 വയസുകാരി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

മാതാപിതാക്കള്‍ ഇല്ലാത്ത 12 വയസുകാരി മുത്തു-അക്കമ്മല്‍ ദമ്പതികള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായതോടെ സ്‌നേഹം നഷ്ടമാകുമെന്ന കുട്ടിയുടെ ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

Content Highlight: Murder of four-month-old baby in Parakkal; More details revealed

We use cookies to give you the best possible experience. Learn more