| Thursday, 10th April 2025, 5:10 pm

ഒരു സിനിമയില്‍ നിന്ന് അദ്ദേഹം മറ്റൊരു സിനിമയിലേക്ക് എത്തുമ്പോള്‍ ഒരാളാണോ ഇതെല്ലാം ചെയ്തതെന്ന് അതിശയിപ്പിക്കും: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ്, തിരക്കഥാകൃത്ത്, എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം, ലൂസിഫര്‍ തുടങ്ങി വ്യത്യസ്തമായ തിരക്കഥകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചയാളാണ് മുരളി ഗോപി. എമ്പുരാന്‍ എന്ന ചിത്രത്തിലൂടെ തന്നിലെ എഴുത്തുകാരന്റെ ശക്തി മുരളി ഗോപി വീണ്ടും തെളിയിച്ചു.

ഇപ്പോള്‍ മലയാളത്തിലെ അതുല്യ സംവിധായകന്‍ കെ.ജി ജോര്‍ജിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ കലാ സൃഷ്ടിയില്‍ ഉപേക്ഷിച്ച് പോകുന്ന ഹസ്താക്ഷരമാണ് ഏറ്റവും വലിയ നേട്ടം എന്ന് വിശ്വസിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും പക്ഷെ ഹസ്താക്ഷരങ്ങളെ മായ്ക്കുന്നതാണ് ഏറ്റവും വലിയ വിജയമെന്നാണ് താന്‍ കരുതുന്നതെന്നും മുരളി ഗോപി പറയുന്നു.

ഒരു ഴോണറില്‍ നിന്ന് മറ്റൊരു ഴോണറിലേക്ക് ചാടുമ്പോള്‍ ഒരാളുതന്നെയാണ് ഈ സിനിമയെല്ലാം ചെയ്തതെന്ന് അതിശയിപ്പിക്കും വിധമുള്ള വൈവിധ്യം തോന്നണമെന്നും അങ്ങനെയുള്ള ആളാണ് കെ.ജി ജോര്‍ജ് എന്നും മുരളി ഗോപി പറഞ്ഞു. അതികായന്‍ എന്ന വാക്കാണ് അദ്ദേഹത്തിന് ഏറ്റവും ചേരുന്നതെന്നും കെ.ജി ജോര്‍ജിനെ പോലൊരു സംവിധായകന്‍ ചരിത്രത്തില്‍ വിരളമായേ ഉള്ളുവെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

‘ഹസ്താക്ഷരം എന്ന് പറയുന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും വലിയ കാര്യം. ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടിയില്‍ ഉപേക്ഷിച്ച് പോകുന്ന ഹസ്താക്ഷരമാണ് ഏറ്റവും വലിയ നേട്ടം എന്ന് വിശ്വസിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ അതെല്ലാം മായ്ക്കുന്നതാണ് ഏറ്റവും വലിയ വിജയമെന്നാണ് ഞാന്‍ കരുതുന്നത്.

ഒരു ഴോണറില്‍ നിന്ന് മറ്റൊരു ഴോണറിലേക്ക് ചാടുമ്പോള്‍ ഒരാളുതന്നെയാണ് ഈ സിനിമയെല്ലാം ചെയ്തതെന്ന് അതിശയിപ്പിക്കും വിധമുള്ള വൈവിധ്യം തോന്നണം. കെ.ജി ജോര്‍ജ് അതെല്ലാം സിനിമയില്‍ കൊണ്ടുവന്നിട്ടില്ല ആളാണ്.

പഞ്ചവടിപ്പാലം ചെയ്ത ആളാണോ യവനിക ചെയ്തതെന്ന് നമുക്ക് തോന്നിപോകും. രണ്ടു സിനിമയും വളരെ വ്യത്യസ്തമാണ്. ഇങ്ങനെ ഒരു സംവിധായകന്‍ നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വളരെ വിരളമായിട്ടേ ഉള്ളു. അതികായന്‍ എന്ന വാക്കാണ് അദ്ദേഹത്തിന് ഏറ്റവും ചേരുക,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopy Talks About KJ George

We use cookies to give you the best possible experience. Learn more