| Saturday, 22nd March 2025, 11:57 am

ഈ സിനിമക്ക് മൂന്ന് ഭാഗങ്ങള്‍ വേണമെന്നത് ആദ്യമേ മനസില്‍ ഉണ്ടായിരുന്നു: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ചിത്രങ്ങളിലൂടെ രാഷ്ട്രീയം സംസാരിക്കുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. സിനിമാ നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ അദ്ദേഹം മലയാള സിനിമയില്‍ ശ്രദ്ധേയനാണ്. മലയാളത്തിലെ അനശ്വര നടനായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ‘രസികന്‍‘ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിലേക്ക് വന്നത്.

ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്  തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്നതാണ്. ഇപ്പോള്‍ മാര്‍ച്ച് 27 ന് റിലീസിനൊരുങ്ങുന്ന എമ്പുരാന്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടെയായ മുരളി ഗോപി.

ലൂസിഫര്‍ സിനിമക്ക് ആദ്യം തന്നെ മൂന്ന് പാര്‍ട്ടുകള്‍ മനസ്സില്‍ ഉണ്ടായിരുന്നുവെന്നും, ലൂസിഫറാണ് എമ്പുരാന്‍ സിനിമക്കുള്ള വിസിറ്റിങ് കാര്‍ഡ് എന്നും മുരളി ഗോപി പറയുന്നു. ഒരു പുതിയ ലോകം സൃഷ്ട്ടിക്കുന്നതിനൊപ്പം പഴയ ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്ന തരത്തിലാണ് എമ്പുരാന്‍ ചെയ്തിരിക്കുന്നതെന്നും മുരളി ഗോപി പറയുന്നു.

‘എമ്പുരാന്‍ നിങ്ങള്‍ക്കറിയുന്നത് പോലെ തന്നെ ഒരു ത്രീ പാര്‍ട്ട് ഫ്രാഞ്ചൈസിയുടെ മിഡ് പാര്‍ട്ടാണ്. ലൂസിഫറാണ് എമ്പുരാന്റെ വിസിറ്റിങ് കാര്‍ഡ് എന്ന് വേണമെങ്കില്‍ പറയാം. ലൂസിഫറിന്റെ തുടര്‍ച്ചയാകുമ്പോള്‍ തന്നെ എമ്പുരാന്‍ പുതിയൊരു ലോകം ക്രിയേറ്റ് ചെയ്യുന്ന ഒരു സിനിമ കൂടെയാണ്. ‘സോ ഐ വിഷ് ടു കംമ്പയര്‍ ഇറ്റ് ടു എ സാന്‍വിച്ച്’ സാന്‍വിച്ചിന്റെ മിഡ് പീസാണ് എമ്പുരാന്‍. ലൂസിഫറില്‍ നമ്മള്‍ ഒരു ഇന്‍ട്രൊഡക്ഷന്‍ എല്ലാ പ്രധാന കഥാപാത്രങ്ങള്‍ക്കും കൊടുത്തിട്ടുണ്ട്.

എമ്പുരാനിലേക്ക് വരുമ്പോള്‍ ലൂസിഫറിന്റെ തുടര്‍ച്ച ആയിരിക്കെ തന്നെ ഒരു പുതിയലോകം ക്രീയേറ്റ് ചെയ്യുകയും, ആ ലോകത്തിലൂടെ പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോകുകയും അതിന്റെ ഒരു തുടര്‍ച്ച ഉണ്ടാകുകയും ചെയ്യുന്ന രീതിയാണ് എമ്പുരാനില്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സിനിമക്ക് ഓള്‍റെഡി ത്രീ പാര്‍ട്‌സ് മനസ്സിലുള്ളതാണ്,’മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopi talks about Empuran

We use cookies to give you the best possible experience. Learn more