| Sunday, 6th January 2019, 12:47 pm

'മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ' ചിത്രീകരണം പൂര്‍ത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍-റൊമാന്റിക്‌കോമഡി ചിത്രം “മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ”യുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

ALSO READ: പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ മതസൗഹാര്‍ദ്ദം.. അല്ലേടാ; ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി പറഞ്ഞത്

ട്രെയിന്‍ യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് സിനിമ പറയുന്നത്. സലീംകുമാറും ചിത്രത്തില്‍ ശ്രദ്ധേയവേഷത്തിലെത്തുന്നുണ്ട്.

ലളിതമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന ചിത്രത്തിന്റ സംവിധായകന്‍ വിജിത്ത് പറഞ്ഞു. മലബാറിന്റെ മെഫില്‍ഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചനെന്നും സംവിധായകന്‍ പറഞ്ഞു.

ALSO READ: മതമല്ല മനുഷ്യത്വമാണ് വലുത്: ടൊവിനോ തോമസ്

ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍,ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, എന്നിവരാണ് ചിത്രത്തിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുള്ളത്.

കൊച്ചി , പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ഇറോസ് ഇന്‍ര്‍നാഷണലാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

ബോളിവുഡ് താരം കൈരാവി തക്കര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മാര്‍ച്ച് മാസത്തില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം – ഷാന്‍ ഹാഫ്‌സാലി, പശ്ചാത്തല സംഗീതം-റിജോഷ്, പി.ആര്‍.ഒ – പി.ആര്‍.സുമേരന്‍, വരികള്‍ – റഫീക്ക് അഹമ്മദ്,

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more