മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ആലോചന , രണ്ടുപേർ വെന്റിലേറ്ററിൽ
Kerala
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ആലോചന , രണ്ടുപേർ വെന്റിലേറ്ററിൽ
മുഹമ്മദ് നബീല്‍
Wednesday, 22nd April 2026, 8:04 am

തൃശ്ശൂർ: ഇന്നലെ വൈകീട്ട് 3:30 ന് തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദൂരത്തിലെ നടുങ്ങളിലാണ് കേരളം. 13 പേരുടെ മരണത്തിനു കാരണമായ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ചികിത്സയിൽ കഴിയുന്ന 13 പേരിൽ 10 പേരുടെ നില അതീവ ഗുരുതരമാണ്. അതിൽ മുണ്ടത്തിക്കോട് സതീശനടക്കം രണ്ടുപേർ വെന്റിലേറ്ററിലാണ്.

ദുരന്തം കഴിഞ്ഞ് മണിക്കൂറുകൾക്കിപ്പുറവും ശരീരാവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്, ഇതിനായി 3 കെഡാവർ നായകളെ എത്തിച്ചിട്ടുണ്ട്, കൂടാതെ സ്ഫോടന വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച 3 നായ്ക്കളെയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 5 മണിവരേ സ്ഫോടനം നടന്നതായാണ് റിപ്പോർട്ടുകൾ.

മരിച്ച 13 പേരിൽ 9 പേരെമാത്രമേ തിരിച്ചറിയാനായിട്ടുള്ളു. തിരിച്ചറിഞ്ഞ 5 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം കഴിഞ്ഞ് വീട്ടുകാർക്ക് വിട്ടുനൽകി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം വെടികെട്ടില്ലാതെ നടത്താനും ആലോചനകൾ നടക്കുന്നുണ്ട്. തിരുവമ്പാടിക്കുവേണ്ടിയുള്ള വെടിമരുന്നിനാണ് ഇന്നലെ തീ പിടിച്ചത്. പാറമേക്കാവ് ദേവസവുമായി കൂടിയാലോചന നടത്തിയാകും തീരുമാനമുണ്ടാകുക.

അതേസമയം വെടിക്കെട്ട് ഒഴിവാക്കണമെന്ന് സർക്കാർ തീരുമാനമുണ്ടായാൽ അത് നടപ്പാക്കേണ്ടിവരും.

Content Highlight: Mundathikode fireworks disaster; Thrissur Pooram planned to be held without fireworks, two people on ventilator

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം