നാടകീയാന്ത്യം..; ചെന്നൈയെ അവസാന ബോളില്‍ തകര്‍ത്ത് മുംബൈക്ക് കിരീടം
IPL 2019
നാടകീയാന്ത്യം..; ചെന്നൈയെ അവസാന ബോളില്‍ തകര്‍ത്ത് മുംബൈക്ക് കിരീടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th May 2019, 11:53 pm

ചെന്നൈ: ആവേശം അവസാന പന്തുവരെ നീണ്ട ഐ.പി.എല്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് കിരീടം.

150 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവസാന പന്തിലാണ് മുംബൈ തളച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് എടുത്തത്.

ചെന്നൈക്ക് വേണ്ടി ഷെയിന്‍ വാട്‌സണ്‍ 80 റണ്‍സും ഫാഫ് ഡു പ്ലെസിസ്(26), ഡ്വെയിന്‍ ബ്രാവോ (15) റണ്‍സും എടുത്ത് സ്‌കോറുയര്‍ത്തി. മുംബൈക്ക് വേണ്ടി കീറണ്‍ പൊള്ളാര്‍ഡ് (25 പന്തില്‍ 45 റണ്‍സ്) സൂര്യ കുമാര്‍ യാദവ് (15), ഇഷാന്‍ കിഷന്‍(23) ഹര്‍ദിക് പാണ്ഡ്യ (16) രോഹിത് ശര്‍മ എന്നിവരാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

.