18 വര്‍ഷമായി ഞാന്‍ സിനിമാ രംഗത്തുണ്ട്; ആ യാത്ര അത്ര എളുപ്പമല്ലായിരുന്നു: മുജീബ് മജീദ്
Malayalam Cinema
18 വര്‍ഷമായി ഞാന്‍ സിനിമാ രംഗത്തുണ്ട്; ആ യാത്ര അത്ര എളുപ്പമല്ലായിരുന്നു: മുജീബ് മജീദ്
ഐറിന്‍ മരിയ ആന്റണി
Tuesday, 10th February 2026, 7:00 pm

കിഷ്‌കിന്ധാ കാണ്ഡം, എക്കോ, കളങ്കാവല്‍, രേഖാചിത്രം എന്നിങ്ങനെ സമീപകാലത്തിറങ്ങിയ ഹിറ്റുകളുടെ പിന്നില്‍ മുജീബ് മജീദ് എന്ന സംഗീത സംവിധായകന്റെ പേരുണ്ടായിരുന്നു. മന്ദാരം എന്നീ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച മുജീബ് മജീദ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഇടം നേടിയിട്ടുണ്ട്.

ജിതിന്‍ കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലാണ് മുജീബിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചത്താ പച്ച സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും മുജീബാണ്.

photo: Mujeeb Majeed /screen grab from indywood and wonderwall media network

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ തന്റെ പാട്ടുവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മുജീബ്. സംഗീത പശ്ചാത്തലമുള്ള കുടുംബമായിരുന്നു തന്റേതെന്നും ചെറുപ്പത്തിലേ പഴയ ഹിന്ദി പാട്ടുകളൊക്കെ കേള്‍ക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘അതെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ‘താല്‍’ സിനിമയിലെ പാട്ടുകള്‍ കേട്ടപ്പോഴാണ്
സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കണമെ ആഗ്രഹമുണ്ടാവുന്നത്. ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒരുപാടിഷ്ടമാണ്. പിന്നീട് ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു.

പക്ഷേ, ആ യാത്ര അത്ര എളുപ്പമല്ലായിരുന്നു. നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം കീബോര്‍ഡ് പ്രോഗ്രാമറായി പ്രവര്‍ത്തിച്ചു. ഏതുമേഖലയിലെയും പോലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഇടറാതെ ഓരോ അനുഭവവും പാഠമാക്കി,’ മുജീബ് മജീദ് പറയുന്നു.

ശ്രദ്ധയോടെയും വളരെ ആസ്വദിച്ചുമാണ് സംഗീതത്തിന്റെ വഴിയേ മുന്നോട്ട് പോയതെന്നും ഇപ്പോള്‍ ഏകദേശം പതിനെട്ട് വര്‍ഷമായി ഞാന്‍ സിനിമാരംഗത്തുണ്ടെന്നും മുജീബ് പറയുന്നു. 2018-ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നതെന്നും ആസിഫ് അലി ചിത്രം മന്ദാരത്തിനുവേണ്ടിയായിരുന്നു ആദ്യമായി പാട്ടൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

നടനും ഗാനരചയിതാവും ഗായകനുമൊക്കെയായ ശബരീഷ് വര്‍മയാണ് മന്ദാ രത്തിന്റെ സംവിധായകനെന്നും വിജേഷ് വിജയിനെ തനിക്ക് പരിചയപ്പെടുത്തിയത്. സുഹൃത്തുകള്‍ നല്‍കിയ പിന്തുണ കരിയറില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

Content Highlight:  Mujeeb Majeed about his films and songs

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.