| Tuesday, 18th November 2025, 11:52 am

ചെന്നൈയ്ക്ക് യോജിച്ചവന്‍, ആ ആര്‍.സി.ബി താരത്തെ ടീമിലെത്തിക്കണം: കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്സ്(സി.എസ്.കെ) താരലേലത്തില്‍ ആര്‍.സി.ബി കൈവിട്ട ലിയാം ലിവിങ്സ്റ്റണിനെ ടീമിലെത്തിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിനെ സ്പിൻ ബൗളിങ് ഓപ്ഷനായി ഉപയോഗിക്കാൻ കഴിയുമെന്നും അഞ്ചാം നമ്പര്‍ ബാറ്ററായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്ലിനെയും ചെന്നൈയ്ക്ക് നോട്ടമിടാമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

‘ലിയാം ലിവിങ്സ്റ്റണ്‍ ചെന്നൈ ടീമിന് ചേരുന്ന ഒരാളാണ്. അവന്‍ ടീമിന്റെ ആറാം ബൗളറാകാനും അഞ്ചാം നമ്പര്‍ ബാറ്റാറാകാനും സാധിക്കും. ധോണിയിപ്പോള്‍ ടോപ് ഓര്‍ഡറില്‍ ബാറ്റിങ്ങിന് എത്താതിനാല്‍ അവര്‍ക്ക് കൂടുതല്‍ ബാറ്റര്‍മാര്‍ വേണം.

സി.എസ്.കെയ്ക്ക് മുമ്പ് ഡ്വെയ്ന്‍ ബ്രാവോ, ആല്‍ബി മോര്‍ക്കല്‍ എന്നിവരെ പോലെയുള്ള ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരുണ്ടായിരുന്നു. ജാമി ഓവര്‍ട്ടനും സാം കറനുമെല്ലാം ബാറ്റര്‍മാരായത് കൊണ്ടാണ് കളിച്ചത്.

അതിനാല്‍ തന്നെ, ലിവിങ്സ്റ്റണിനെയും മാക്‌സ് വെല്ലിനെയും അവര്‍ ലക്ഷ്യമിടും. ലിവിങ്സ്റ്റണിന് ഓഫ് സ്പിന്‍ എറിയാന്‍ സാധിക്കും. ആര്‍.സി.ബിക്കായി അവനത് ചെയ്തിരുന്നു. ചെന്നൈ പോലെയുള്ള വേദിയില്‍ അവന്റെ ബൗളിങ്ങില്‍ മൂല്യമുണ്ടാവും,’ കൈഫ് പറഞ്ഞു.

ഐ,.പി.എല്ലിന് മുന്നോടിയായി ടീമുകള്‍ നവംബര്‍ 15ന് നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഈ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ ചെന്നൈ 12 താരങ്ങളെ റിലീസ് ചെയ്തിരുന്നു. രവീന്ദ്ര ജഡേജയെയും സാം കറനിനെയും ട്രേഡിലൂടെ കൈമാറുകയും ചെയ്തതിനാല്‍ ടീമിന് അടുത്ത സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ തട്ടകത്തില്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് പിന്നാലെയാണ് കൈഫിന്റെ പ്രതികരണം.

ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയ താരങ്ങള്‍

റിതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, എം.എസ്. ധോണി, ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (ട്രേഡ് ഇന്‍), ശിവം ദുബെ, ആയുഷ് മാത്രെ, രാംകൃഷ്ണ ഘോഷ്, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗദരി, നഥാന്‍ എല്ലിസ്, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍, ഗുര്‍ജപ്നീത് സിങ്, നൂര്‍ അഹ്‌മ്മദ്, ശ്രേയസ് ഗോപാല്‍

ചെന്നൈ വിട്ടയച്ച താരങ്ങള്‍

ഡെവോണ്‍ കോണ്‍വെ, രാഹുല്‍ ത്രിപാതി, ഷൈഖ് റഷീദ്, വാന്‍ഷ് ബേദി, ആന്ദ്രെ സിദ്ധാര്‍ത്ഥ്, രചിന്‍ രവീന്ദ്ര, വിജയ് ശങ്കര്‍, സാം കറണ്‍ (ട്രേഡ് ഔട്ട്), രവീന്ദ്ര ജഡേജ (ട്രേഡ് ഔട്ട്), ദീപക് ഹൂഡ, കമലേഷ് നാഗര്‍കോട്ടി, മതീഷ പതിരാന

ചെന്നൈയുടെ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക – 43.40 കോടി

അവശേഷിക്കുന്ന സ്ലോട്ട് – 9

Content Highlight: Muhammed Kaif says that Chennai Super Kings should bring Liam Livingstone for IPL 2026

We use cookies to give you the best possible experience. Learn more