ഏഷ്യ കപ്പില്‍ യു.എ.ഇയ്‌ക്കെതിരെ ഇന്ത്യ കൂറ്റന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 93 പന്ത് ശേഷിക്കെയാണ് നീലപ്പട വിജയിച്ച് കയറിയത്.
മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത് മികച്ച ബൗളിങ് പ്രകടനം നടത്തിയ കുല്‍ദീപ് യാദാണ്. വെറും 2.1 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് കുല്‍ദീപ് യു.എ.ഇയെ തകര്‍ത്തത്. 3.23 എന്ന എക്കോണമിയിലാണ് കുല്‍ദീപ് പന്തെറിഞ്ഞത്. ഇപ്പോള്‍ കുല്‍ദീപിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കുല്‍ദീപിനെ ഒറ്റ മത്സരത്തില്‍ പോലും കളിപ്പിച്ചില്ലെന്നും വാട്ടര്‍ ബോയി ആയി മാത്രണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏഷ്യാ കപ്പില്‍ കുല്‍ദീപ് തിരിച്ചുവന്നത് യു.എ.ഇയ്‌ക്കെതിരെ നാല് വിക്കറ്റ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയാണെന്നും മുന്‍ താരം എടുത്തു പറഞ്ഞു.
‘കുല്‍ദീപ് യാദവ് ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം പോലും കളിച്ചില്ല. അവനെ പരമ്പരയുടെ അവസാനം വരെ വെള്ളം നല്‍കുവാനായി നിര്‍ത്തി. 108 റണ്‍സിന്റെ പ്രാക്ടീസ് ചെയ്തു, ഒടുക്കം ഏഷ്യാ കപ്പില്‍ യു.എ.ഇയ്ക്ക് എതിരെ കളിക്കാന്‍ അവസരം ലഭിച്ചു. മാത്രമല്ല മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി അവന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവര്‍ഡും നേടി,’ മുഹമ്മദി കൈഫ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.
ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 13 മത്സരങ്ങളില്‍ നിന്ന് 56 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ നിന്ന് 181 വിക്കറ്റുകള്‍ താരം അക്കൗണ്ടിലാക്കിയിട്ടുണ്ട്. ടി-20യില്‍ നിലവില്‍ 41 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകളാണ് ചൈനാമാന്‍ സ്പിന്നര്‍ നേടിയത്.
അതേസമയം രണ്ട് ഓവറില്‍ മൂന്ന് വിക്കറ്റ് നേടി ശിവം ദുബയും കുല്‍ദീപിനൊപ്പമത്തുന്ന പ്രകടനം കാഴ്ചവച്ചു. മത്സരത്തില്‍ ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കൂടാതെ വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനവും യു.എ.ഇയെ പെട്ടന്ന് ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്ക് തുണയായിരുന്നു. അതേസമയം ഏഷ്യാ കപ്പില്‍ ഇന്ന് (വ്യാഴം) നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശും ഹോങ്‌കോങ്ങുമാണ് ഏറ്റുമുട്ടുന്നത്.