| Sunday, 22nd April 2018, 10:07 pm

ചെന്നൈയുടെ വിജയം ഉറപ്പാക്കിയത് അവസാന രണ്ടു ബോളില്‍ ധോണി ബ്രാവോയ്ക്ക് പറഞ്ഞുകൊടുത്ത തന്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആതിഥേയരായ ഹൈദരാബാദിനെ പിടിച്ചുകെട്ടിയതിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയ്ക്ക് ഉപദേശം നല്‍കിയതിനെ പറ്റിയാണ് ധോണി മത്സരശേഷം സംസാരിച്ചത്.

അവസാന രണ്ടു ബോളില്‍ തന്ത്രം മാറ്റേണ്ടിയിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മികച്ച കളിക്കാരനായ ബ്രാവോയ്ക്ക് പോലും ഉപദേശം ആവശ്യമായി വരും ധോണി പറഞ്ഞു.


Read more: ചൈനയിലേക്ക് പോകല്ലേ, ബെറ്റിസിലേക്ക് വരൂ; ഇനിയസ്റ്റയെ ക്ലബ്ബിലേക്ക് ക്ഷണിച്ച് ബെറ്റിസ് പരിശീലകന്‍


അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. പിന്നീടത് രണ്ട് ബോളില്‍ പത്ത് റണ്‍സെന്ന നിലയില്‍ വന്നപ്പോഴാണ് ധോണി ബ്രാവോയ്ക്ക് നേരെ നടന്നടുത്തത്. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന റാഷിദിന് 5 റണ്‍സ് മാത്രമേ ഹൈദരാബാദിനായി എടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.

ഇന്നത്തെ ജയത്തോടെ അഞ്ചു കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് പോയിന്റ് തന്നെയുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബാണ് രണ്ടാമത്. ആറു പോയിന്റുള്ള സണ്‍റൈസേഴ്‌സ് നാലാമതാണ്.

Latest Stories

We use cookies to give you the best possible experience. Learn more