തലയുടെ വിളയാട്ടം; വൈറലായി ധോണിയുടെ സി.എസ്.കെയിലെ പരിശീലന വീഡിയോ
IPL
തലയുടെ വിളയാട്ടം; വൈറലായി ധോണിയുടെ സി.എസ്.കെയിലെ പരിശീലന വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th March 2023, 1:32 pm

മാർച്ച് 31ന് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് അരങ്ങൊരുങ്ങുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ സൂപ്പർ കിങ്സ് നേരിടുന്നത്.

വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ ചെന്നൈയുടെ മത്സരത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇപ്പോൾ ധോണിയുടെ പരിശീലന സെക്ഷനിലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മുൻ ന്യൂസിലാൻഡ് താരവും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലെയറുമായിരുന്ന സ്കോട്ട് സ്റ്റൈറിസ് ‘സ്റ്റിൽ ദ ബിഗ് ഡോഗ് എറൗണ്ട് ടൗൺ’ എന്നാണ് ധോണിയുടെ പരിശീലന വീഡിയോ പോസ്റ്റ്‌ ചെയ്തപ്പോൾ ക്യാപ്ഷനായി നൽകിയത്.

“നായകൻ മീണ്ടും വരർ” എന്നായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് പോസ്റ്റ്‌ ചെയ്ത വീഡിയോയുടെ ക്യാപ്ഷൻ.

മാർച്ച് 27ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടത്തിയ ധോണിയുടെ പരിശീലന വീഡിയോയാണ് തരംഗമായി മാറിയിരിക്കുന്നത്.

അതേസമയം ബോർഡർ ഗവാസ്ക്കർ ട്രോഫിപരമ്പര സ്വന്തമാക്കിയ ശേഷം നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഓസീസിനെതിരെ നടന്ന ഏകദിന പരമ്പരയിൽ ഒന്നിനെതിരെ രണ്ട് എന്ന മാർജിനിലായിരുന്നു ടീം ഇന്ത്യയുടെ പരാജയം.

ഇതോടെ ഒക്ടോബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ആശങ്കയിലായിരിക്കുകയാണ് ടീം ഇന്ത്യയുടെ ആരാധകർ.

Content Highlights:MS Dhoni’s training video is viral in social media