കാണാം കുഞ്ഞുസിവയുടെ ചക്കരയുമ്മ; ഐ.പി.എല്ലില്‍ താരമായി ധോനിയുടെ മകള്‍- വീഡിയോ
IPL 2019
കാണാം കുഞ്ഞുസിവയുടെ ചക്കരയുമ്മ; ഐ.പി.എല്ലില്‍ താരമായി ധോനിയുടെ മകള്‍- വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2019, 11:40 pm

കൊല്‍ക്കത്ത: ഐ.പി.എല്ലിലെ തീപാറുന്ന മത്സരങ്ങള്‍ക്ക് അല്പനേരം വിട നല്‍കാം. ഇനിയൊരല്പം മനസ്സു നിറയുന്ന കാഴ്ച കാണാം. ആരാണെന്നല്ലേ.. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയെ വരെ വരച്ച വരയില്‍ നിര്‍ത്തുന്ന ഒരാള്‍. സിവ !

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ചെന്നൈ ആധികാരികമായി ജയിച്ചെങ്കിലും ഇന്നത്തെ താരം ധോനിയുടെ മകള്‍ സിവയാണ്.

ധോനിയോടൊപ്പം മത്സരശേഷം ഗ്രൗണ്ടിലെത്തിയ സിവ സമ്മാനദാനച്ചടങ്ങിനുശേഷം ചെന്നൈയുടെ ഇന്നത്തെ വിജയശില്പിയായ സുരേഷ് റെയ്‌നയ്ക്ക് ഒരുമ്മ നല്‍കി. ചെന്നൈ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോയോടും ഇമ്രാന്‍ താഹിറിനോടും കുസൃതി കാണിക്കുന്ന സിവയെയും ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ കാണാം.

ഐ.പി.എല്ലിലെ ഈ യാത്രയ്ക്കിടയില്‍ സിവയ്ക്ക് ഒരു കളിക്കൂട്ടുകാരിയുമുണ്ട്. സുരേഷ് റെയ്‌നയുടെ മകള്‍ ഗാര്‍ഷ്യ. ഇരുവരും തമ്മിലുള്ള വീഡിയോകള്‍ സാമൂഹ്യ മാധ്യമത്തില്‍ വൈറലാണ്.