ലേറ്റായാലും ലേറ്റസ്റ്റാണ്! ധോണി പടിയിറങ്ങുന്നത് തലയെടുപ്പിന്റെ നേട്ടവുമായി; ഇനിയുള്ള നാല് കളികളില്‍ തലയെ വെല്ലാന്‍ ആരുണ്ട്?
Cricket
ലേറ്റായാലും ലേറ്റസ്റ്റാണ്! ധോണി പടിയിറങ്ങുന്നത് തലയെടുപ്പിന്റെ നേട്ടവുമായി; ഇനിയുള്ള നാല് കളികളില്‍ തലയെ വെല്ലാന്‍ ആരുണ്ട്?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th May 2024, 1:19 pm

ഐ.പി.എല്ലില്‍ മെയ് 18ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.

റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ അവസാന ഓവറുകളില്‍ ഇറങ്ങിയ എം.എസ് ധോണി 13 പന്തില്‍ 25 റൺസ് നേടി ചെന്നൈ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. 192.31 സ്ട്രൈക്ക് റേറ്റില്‍ മൂന്നു ഫോറുകളും ഒരു സിക്സുമാണ് ധോണി നേടിയത്. 110 മീറ്ററിലാണ് ധോണി ഈ സിക്‌സ് നേടിയത്.

ഇതിന് പിന്നാലെ 2024 ഐ.പി.എല്‍ സീസണില്‍ ഏറ്റവും ലോങ്ങസ്റ്റ് മീറ്ററില്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാണ് സാധിച്ചത്. ബെംഗളൂരു താരം ദിനേശ് കാര്‍ത്തിക് നേടിയ 108 മീറ്റര്‍ സിക്‌സ് മറികടന്നു കൊണ്ടായിരുന്നു ധോണിയുടെ മുന്നേറ്റം.

2024 ഐ.പി.എല്ലിലെ ലോങ്ങസ്റ്റ് സിക്‌സ് നേടിയ താരം, ടീം, സിക്‌സിന്റെ മീറ്റര്‍, എതിര്‍ ടീം എന്നീ ക്രമത്തില്‍

എം.എസ് ധോണി- ചെന്നൈ സൂപ്പര്‍ കിങ്സ്-110-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ദിനേശ് കാര്‍ത്തിക്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-108- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഹെന്റിച്ച് ക്ലാസന്‍- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-106-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

വെങ്കിടേഷ് അയ്യര്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-106-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

നിക്കോളാസ് പൂരന്‍-ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്-106-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍- രാജസ്ഥാന്‍ റോയല്‍സ്-106- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ജോണി ബെയര്‍‌സ്റ്റോ-പഞ്ചാബ് കിങ്സ്-105-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സണ്‍റൈസ് ഹൈദരാബാദിന്റെ എതിരാളികള്‍. അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് ആദ്യ പ്ലേ ഓഫ് നടക്കുക.

മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക. ഇനി പ്ലേ ഓഫും ഫൈനലും അടക്കം നാല് മത്സരങ്ങളാണ് ഐ.പി.എല്ലില്‍ ഉള്ളത്. മറ്റേതെങ്കിലും താരങ്ങള്‍ ഇത് മറികടക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: MS Dhoni is standing the longest six of IPL 2024 table