| Friday, 27th March 2026, 4:15 pm

കളത്തിലിറങ്ങിയാല്‍ ചരിത്രം തുടരും; ഇതിഹാസ റെക്കോഡില്‍ ധോണി!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലിന്റെ 19ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. നാളെ (മാര്‍ച്ച് 28) നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഡിഫന്റിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുക.

മാര്‍ച്ച് 30നാണ് ഫാന്‍സ് ഫേവറേറ്റ്‌സായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. മത്സരത്തില്‍ ചെന്നൈയുടെ എക്കാലത്തെയും മിന്നും താരമായ എം.എസ്. ധോണി കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരം ഇംപാക്ട് പ്ലെയറായി കളിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ കളത്തിലിറങ്ങിയാല്‍ ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഒരു വമ്പന്‍ റെക്കോഡില്‍ ധോണിക്ക് മുന്നേറാനുള്ള അവസരവുമുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന നേട്ടത്തില്‍ തുടരാനാണ് ധോണിക്ക് സാധിക്കുക.

278 മത്സരങ്ങളാണ് ധോണി ഐപി.എല്ലില്‍ കളിച്ചത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം രോഹിത് ശര്‍മയാണ്. 272 മത്സരങ്ങളിലാണ് രോഹിത് കളത്തിലിറങ്ങിയത്. ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, മത്സരം, റണ്‍സ്

എം.എസ്. ധോണി (സി.എസ്.കെ, ആര്‍.പി.എസ്) – 278 – 5439

രോഹിത് ശര്‍മ (ഡെക്കാന്‍ ചാര്‍ജസ്, എം.ഐ) – 272 – 7046

വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്‌സ്) – 267 – 8661

ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. 44ാം വയസിലും ധോണി ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങാനിരിക്കുമ്പോള്‍ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2025ല്‍ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നപ്പോഴും താരം ഫ്രാഞ്ചൈസിക്കൊപ്പം നിലകൊള്ളുകയാണ്.

ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി 242 ഇന്നിങ്‌സുകള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 38.3 എന്ന ആവറേജും 137.4 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ധോണിക്കുള്ളത്. 24 അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

Content Highlight: MS Dhoni Have Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more