തലയില്‍ കിരീടം വെച്ച് രാജകുമാരിയായി സിവ; മകളുടെ കൂട്ടുകാരോട് കുശലം പറഞ്ഞ് ധോണി; സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ധോണിയും, വീഡിയോ
Social Tracker
തലയില്‍ കിരീടം വെച്ച് രാജകുമാരിയായി സിവ; മകളുടെ കൂട്ടുകാരോട് കുശലം പറഞ്ഞ് ധോണി; സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ധോണിയും, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th January 2018, 12:08 pm

മുംബൈ: കളിക്കളത്തിന് അകത്തും പുറത്തും തന്റെ വ്യക്തിത്വം കൊണ്ട് വാര്‍ത്തകളില്‍ ഇടംനേടിയിട്ടുള്ള താരമാണ് എം.എസ് ധോണി. കളിക്കളത്തിലെ ക്യാപ്റ്റന്‍ കൂളായും വിട്ടിലെ മിസ്റ്റര്‍ കൂളായുമെല്ലാം ധോണി പലപ്പോഴും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ധോണിയോളം തന്നെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുള്ള മറ്റൊരാള്‍ അദ്ദേഹത്തിന്റെ മകള്‍ സിവയാണ്.

കുഞ്ഞു സിവയും പാട്ടും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്. ഇപ്പോഴിതാ ധോണിയുടേയും സിവയുടേയും വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിവയുടെ ആദ്യ സ്‌കൂള്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ധോണിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കറുത്ത കോട്ടു ധരിച്ചെത്തിയ ധോണിയുടെ മടിയിലിരിക്കുന്ന സിവയാണ് വീഡിയോയിലെ താരം. തലയില്‍ കിരീടമൊക്കെ വെച്ച് രാജകുമാരിയെ പോലെയാണ് സിവ അച്ഛന്റെ മടിയിലിരിക്കുന്നത്. സിവയുടെ സുഹൃത്തുകളെ കൈ വീശിക്കാണിച്ച് പരിചയപ്പെടുകയും ചെയ്യുന്നുണ്ട് ധോണി.

നേരത്തെ സിവയുടെ ക്രിസ്തുമസ് ആഘോഷ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ക്രിസ്തുമസ് ഗാനം പാടുന്ന സിവയും മകള്‍ക്കൊപ്പം ചേര്‍ന്ന് പാട്ടില്‍ പങ്കെടുക്കുന്ന ധോണിയുമായിരുന്നു വീഡിയോയില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ധോണി ഇപ്പോള്‍ വിശ്രമത്തിലാണ്. ഏകദിന പരമ്പര ആരംഭിക്കും മുമ്പ് കുടുംബവുമായി സമയം ചെലവിടുകയാണ് ആദ്ദേഹം.