ഐ.പി.എല്ലില്‍ നിന്നും ധോണി വിരമിക്കുന്നുവോ? അടുത്ത നായകനെപറ്റി ആലോചിച്ചു തുടങ്ങിയതായി ബ്രാവോ
Ipl 2020
ഐ.പി.എല്ലില്‍ നിന്നും ധോണി വിരമിക്കുന്നുവോ? അടുത്ത നായകനെപറ്റി ആലോചിച്ചു തുടങ്ങിയതായി ബ്രാവോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th September 2020, 4:45 pm

ചെന്നൈ: മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്തേക്ക് താരങ്ങളെ തെരഞ്ഞെടുത്ത് തുടങ്ങിയതായി സഹതാരം ഡ്വെയ്ന്‍ ബ്രാവോ. ഏതാനും നാളായി ധോനിയുടെ മനസില്‍ നായകത്വം കൈമാറുന്നത് സംബന്ധിച്ച ചിന്ത ഉണര്‍ന്നിട്ടുണ്ടെന്ന് ബ്രാവോ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി വൈകാതെ ഐ.പി.എല്ലില്‍ നിന്നും വിട പറയുമെന്ന സൂചനയും ബ്രാവോ നല്‍കി.

‘കുറച്ചുനാളുകളായി അടുത്ത നായകനാരായിരിക്കണം എന്നതിനെ കുറിച്ച് ധോണി ചിന്തിക്കുന്നുണ്ട്. ഒരിക്കല്‍ നമ്മളെല്ലാവരും മാറിനില്‍ക്കേണ്ടിവരും. അതെന്നായിരിക്കും എന്നതിനെ കുറിച്ചേ വ്യക്തത വരേണ്ടതുള്ളൂ. ഒന്നുകില്‍ നായകസ്ഥാനം റെയ്‌നയ്‌ക്കോ അല്ലെങ്കില്‍ ഏതെങ്കിലും യുവതാരത്തിനോ ആയിരിക്കും നല്‍കുക’, ബ്രാവോ പറഞ്ഞു.

2008 ല്‍ ഐ.പി.എല്‍ തുടങ്ങിയത് മുതല്‍ ധോണിയാണ് ചെന്നൈയുടെ ക്യാപ്റ്റന്‍. ഐ.പി.എല്‍ ഫ്രാഞ്ചൈസികളില്‍ തുടക്കം മുതല്‍ ക്യാപ്റ്റന്‍ സ്ഥാനം തുടരുന്നത് ധോണി മാത്രമാണ്.

ചെന്നൈയ്ക്കായി മൂന്ന് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ട്രോഫിയും ധോണി നേടിക്കൊടുത്തിട്ടുണ്ട്.

സെപ്തംബര്‍ 19നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ആഗസ്റ്റ് 15 നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MS Dhoni IPL 2020