| Sunday, 8th January 2017, 6:49 pm

കശ്മീര്‍ യുവാക്കളെ നേരെ നടത്താന്‍ ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്


വിദ്യാര്‍ത്ഥികളെ എട്ടാം ക്ലാസിനും പത്തിനുമിടയില്‍ സ്വാധീനിക്കാന്‍ കഴിയണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ആദ്യം വഴിതെറ്റിക്കുന്നത് അവരുടെ രക്ഷിതാക്കളാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.


ന്യൂദല്‍ഹി:  കശ്മീരിലെ യുവാക്കള്‍ വഴിതെറ്റി പോാകാതിരിക്കാന്‍ അവരെ ചെറുപ്പത്തില്‍ തന്നെ വരുതിയില്‍ വരുത്തണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കശ്മീരി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്.

വിദ്യാര്‍ത്ഥികളെ എട്ടാം ക്ലാസിനും പത്തിനുമിടയില്‍ സ്വാധീനിക്കാന്‍ കഴിയണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ആദ്യം വഴിതെറ്റിക്കുന്നത് അവരുടെ രക്ഷിതാക്കളാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.


Read more: എം.എം അക്ബര്‍ വിഷയത്തില്‍ എന്ത് മെറിറ്റ്


കശ്മീരി യുവാക്കളുടെ പിന്തുണ നേടിയെടുക്കുന്നതിനായാണ് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പരിപാടി. സഖ്യ കക്ഷിയായ പി.ഡി.പിയെ പോലും അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കശ്മീരി യുവാക്കളെ സംഘടിപ്പിച്ച് എം.ആര്‍.എം എന്തിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അറിയില്ലെന്നും സഖ്യകക്ഷിയുടെ അനുബന്ധ സംഘടനകള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് സഖ്യതീരുമാനങ്ങള്‍ക്കെതിരാണെന്നും പി.ഡി.പി പ്രതികരിച്ചു.

ബി.ജെയപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയടക്കം എം.ആര്‍.എം സംസ്ഥാനത്ത് സജീവമായിരുന്നുവെന്നും പ്രധാനരാഷ്ട്രീയ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഹുറിയത്ത് നേതാവ് മിര്‍വാഈസ് ഉമര്‍ഫാറൂഖ് പറഞ്ഞു.


Read more: നോട്ടുനിരോധനം വന്‍പരാജയം: സീതാറാം യെച്ചൂരി; ലക്ഷ്യങ്ങളില്‍ ഒന്നുപോലും നിറവേറിയില്ല


Latest Stories

We use cookies to give you the best possible experience. Learn more