വരണ്ടുകിടക്കുന്ന ബോക്‌സ് ഓഫീസിന് ജീവന്‍ വെക്കാന്‍ സമ്മര്‍ റിലീസുകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ച്ച് 19ന് ഈദ് റിലീസായെത്തുന്ന സിനിമകളിലൂടെയാണ് ബോക്‌സ് ഓഫീസിന് ഉണര്‍വ് ലഭിക്കുക. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, സിനിമകളും പ്രേക്ഷകരിലേക്കെത്തുന്നത്.
എന്നാല്‍ മാര്‍ച്ചിലും ഏപ്രിലിലുമായി തിയേറ്ററുകളിലെത്തുന്ന ചില സിനിമകളുടെ പ്രത്യേകതയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയം. പല സിനിമകളും സീക്വലുകളാണെന്നാണ് പ്രധാന സവിശേഷത. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അഞ്ച് സിനിമകളാണ് തുടര്‍ഭാഗമായി തിയേറ്ററിലെത്തുന്നത്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തുന്ന മൂന്നില്‍ രണ്ട് സിനിമകളും സീക്വലാണ്.
ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3യാണ് ഇതില്‍ പലരുടെയും ആദ്യ ചോയ്‌സ്. ആദ്യഭാഗം പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്ററായി എന്ന അപൂര്‍വതയാണ് ആട് ഫ്രാഞ്ചൈസിനുള്ളത്. ഷാജി പാപ്പന്റെയും ടീമിന്റെയും മൂന്നാം വരവ് ഇത്തവണ വലിയ സ്‌കെയിലിലാണെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നുണ്ട്. ആടിന് നാലാം ഭാഗവുമുണ്ടെന്നും ഉറപ്പായിരിക്കുകയാണ്. ആട് 3: വണ്‍ ലാസ്റ്റ് റൈഡ്: പാര്‍ട്ട് 1 എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.
കേരളത്തില്‍ എല്ലാവരും കാത്തിരിക്കുന്നത് ആട് 3ക്കാണെങ്കില്‍ ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്നത് ധുരന്ധര്‍ 2നാണ്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ധുരന്ധര്‍. രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 1300 കോടിയോളം സ്വന്തമാക്കിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗവും ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് ഉറപ്പാണ്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി പാന്‍ ഇന്ത്യന്‍ റിലീസായാണ് ധുരന്ധര്‍ പാര്‍ട്ട് 2: റിവഞ്ച് തിയേറ്ററുകളിലെത്തുക.
ഏപ്രില്‍ ആദ്യവാരത്തിലും രണ്ട് സീക്വലുകള്‍ തിയേറ്ററിലെത്തുന്നുണ്ട്. ഇന്‍ഡസ്ട്രി മുഴുവന്‍ ഹൈപ്പോടെ കാത്തിരിക്കുന്ന ദൃശ്യം 3യാണ് ഏപ്രിലിലെ ആദ്യ റിലീസ്. ജോര്‍ജുകുട്ടിയുടെ മൂന്നാം വരവില്‍ മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കപ്പെടുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. ജോര്‍ജുകുട്ടിയുടെ മൂന്നാം വരവിനൊപ്പം വാഴ ടീമിന്റെ രണ്ടാം വരവും ഏപ്രില്‍ രണ്ടിനാണ്.
ഇതിന് പുറമെ ഏപ്രില്‍ അവസാനം റിലീസിനെത്തുന്ന മോഹിനിയാട്ടവും സീക്വലാണ്. 2024ല്‍ റിലീസായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിനും സിനിമാപ്രേമികള്‍ക്കിടയില്‍ പ്രതീക്ഷയുണ്ട്. ടൊവിനോ നായകനായെത്തുന്ന പള്ളിച്ചട്ടമ്പിയും രണ്ടാം ഭാഗത്തിന് സൂചന നല്‍കിയാകും അവസാനിക്കുകയെന്നും റൂമറുകളുണ്ട്. അടുത്ത കാലത്തൊന്നും ഇത്രയധികം സീക്വലുകള്‍ ഒന്നിച്ച് തിയേറ്ററിലെത്തിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Most of the movies releasing in March and April are related to Franchise