മത്സരത്തിന്റെ ആദ്യ വിസിയില്‍ മുഴങ്ങി 12ാം മിനിട്ടില്‍ മൊറോക്കോ മുമ്പിലെത്തി. 29ാം മിനിട്ടില്‍ ഒത്മാനെ മാമായുടെ അസിസ്റ്റില്‍ സാബിരി വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതി മൊറോക്കോയുടെ വരുതിയിലായി.
نهاية الجولة الأولى بتقدم منتخبنا الوطني أمام الأرجنتين
തുടര്‍ന്ന് ഇരു ടീമുകളും അവസരങ്ങളുണ്ടാക്കിയെങ്കിലും ഒന്നും വലയിലെത്താതെ പോയതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി മൊറോക്കോ തിളങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 60ാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ അലേയോ സാര്‍ക്കോയെ പിന്‍വലിച്ച് ഇയാന്‍ സുബൈബറിനെ കളത്തിലിറക്കുകയും ചെയ്തു. പിന്നാലെ മൊറോക്കോയും മാറ്റങ്ങള്‍ കൊണ്ടുവന്നു.
മത്സരത്തില്‍ 76 ശതമാനവും പന്ത് കൈവശം വെച്ചത് അര്‍ജന്റീനയായിരുന്നു. പൂര്‍ത്തിയാക്കിയത് 90 ശതമാനം ആക്യുറസിയില്‍ 470 പാസുകള്‍. മറുവശത്ത് മൊറോക്കോ പൂര്‍ത്തിയാക്കിയത് വെറും 166 പാസുകള്‍ മാത്രമാണ്.
അര്‍ജന്റീനയ്ക്ക് അനുകൂലമായി 11 കോര്‍ണറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും തന്നെ ഗോളാക്കി മാറ്റാന്‍ ടീമിന് സാധിച്ചില്ല.
Content Highlight: Morocco defeated Argentina to win FIFA U20 World Cup