മോദിയുടെ ഇസ്രഈൽ സന്ദർശനം കഴിഞ്ഞിട്ട് 23 ദിവസമായെന്നും ഇതുവരെയും യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി ഒരു നയതന്ത്ര ഇടപെടലിനും കേന്ദ്ര സർക്കാർ മുതിരുന്നില്ലെന്നും ജയറാം രമേശ് എക്‌സിൽ പ്രതികരിച്ചു.
‘ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ ആക്രമണം തുടങ്ങിയിട്ട് 21 ദിവസമായി. കൊട്ടിഘോഷിച്ച പ്രധാനമന്ത്രിയുടെ ഇസ്രഈൽ സന്ദർശനം കഴിഞ്ഞിട്ട് 23 ദിവസമായി, ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ഈ വ്യോമാക്രമണത്തെ മോദി അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടുണ്ടോ? ഉത്തരം ഇല്ല എന്നാണ്,’ അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇതിന് പുറമെ മൂന്ന് ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു.
It has been exactly 21 days or three weeks since the aerial assault of the US and Israel on Iran began. It has also been 23 days since the PM returned from his much-trumpeted visit to Israel.
Has the Modi Govt condemned or criticised or deplored the launch of the heavy aerial…
ഇറാനെ ആഭ്യന്തര യുദ്ധത്തിലേക്കോ, ഭരണ മാറ്റത്തിലേക്കോ നയിച്ചേക്കാവുന്ന യു.എസ് – ഇസ്രഈൽ ആക്രമണത്തെ മോദി അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടുണ്ടോ?
ഇറാന് നേരെയുള്ള ആക്രമണവും ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രണണവും അവസാനിപ്പിക്കാൻ എന്തെങ്കിലും നയതന്ത്ര ഇടപെടലുകൾ മോദി നടത്തിയിരുന്നോ?
അമേരിക്കൻ പ്രസിഡന്റുമായും ഇസ്രഈൽ പ്രധാനമന്ത്രിയുമായും അടുത്ത സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന മോദി വെടിനിർത്തൽ നടപ്പാക്കുന്നതിന് വേണ്ടി സൗഹൃദം ഉപയോഗിച്ചോ?
അമേരിക്ക ഇറാനെതിരായയുള്ള സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ്സ് നേതാവിന്റെ പ്രതികരണം.
യു.എസ് അവരുടെ ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്നും ഉടൻ തന്നെ യുദ്ധം അവസാനിപ്പിച്ചേക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight: Moral cowardice, political betrayal’; Congress criticizes Centre over West Asia conflict