| Wednesday, 11th June 2025, 3:37 pm

മോഹൻലാൽ ദേഷ്യപ്പെടുകയോ വഴക്കിടുകയോ ചെയ്യാത്ത വ്യക്തി; ദേഷ്യപ്പെട്ട് കണ്ടത് ഒറ്റ പ്രാവശ്യം: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് മണിയന്‍പിള്ള രാജു. ഒരു നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. മണിയന്‍പിള്ള രാജുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മോഹന്‍ലാല്‍. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

അതില്‍ പല ചിത്രങ്ങള്‍ക്കും ഇന്നും ഒരുപാട് ആരാധകരുണ്ട്. ഒരു ഇടവേളക്ക് ശേഷം അവര്‍ വീണ്ടും ഒന്നിച്ച സിനിമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. ഇപ്പോള്‍ മോഹന്‍ലാലിനെപ്പറ്റി സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

മോഹന്‍ലാല്‍ ദേഷ്യപ്പെടുകയോ വഴക്കിടുകയോ ചെയ്യാത്ത ഒരാളാണെന്നും താന്‍ മോഹന്‍ലാലിനെ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളത് അമേരിക്കയില്‍ പോയപ്പോഴാണെന്നും മണിയന്‍പിള്ള രാജു പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാല്‍ ജീവിതത്തില്‍ ഒരാളുടെയടുത്തും ദേഷ്യപ്പെടുകയോ വഴക്കിടുകയോ ചെയ്തിട്ടില്ലാത്ത ഒരാളാണ്. ഞാന്‍ ചോദിക്കും നിങ്ങള്‍ക്ക് ഒന്ന് വഴക്ക് പറഞ്ഞൂടെ, ദേഷ്യപ്പെട്ടൂടെ എന്ന്. നമുക്ക് ആരെയും അങ്ങനെ വാക്കുകള്‍ കൊണ്ട് പോലും പീഢിപ്പിക്കാന്‍ അവകാശമില്ല എന്ന്.

ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളത് അമേരിക്കയില്‍ വെച്ചിട്ടുള്ള അക്കരെ അക്കരെ അക്കരെ എന്ന പടത്തില്‍ വെച്ചിട്ടാണ്. ഞാന്‍ രാവിലെ കഴിച്ചെകൊണ്ടിരുന്നപ്പോള്‍ ലാല്‍ പറഞ്ഞു ‘ഞാന്‍ ഇപ്പോള്‍ കഴിക്കുന്നില്ല, ഉച്ചക്ക് കഴിച്ചോളാം’ എന്ന്. ഞാന്‍ അത് പൊതിഞ്ഞ് എടുത്തു.

ഉച്ചയായപ്പോള്‍ പാര്‍വതിയുടെ അമ്മ ഭക്ഷണം വന്നില്ലല്ലോ എന്ന് പറഞ്ഞു. മണി ഒന്നരയും ആയി. വിശന്ന് പോയി. എന്റെ കയ്യിലുള്ള ഭക്ഷണം എടുത്ത് ഞാന്‍ കൊടുത്തു.

അത് കഴിഞ്ഞ് 10 മിനിട്ട് കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഭക്ഷണം ചോദിച്ചുവന്നു, അപ്പോള്‍ ഞാന്‍ ഈ കാര്യം പറഞ്ഞു. അന്ന് ഫുഡ് കൊണ്ടുവന്നപ്പോള്‍ പുള്ളി ഭക്ഷണം കഴിച്ചില്ല. ‘കഴിച്ചാല്‍ എനിക്ക് ദേഷ്യം വരും. എന്റെ ദേഷ്യം ഞാന്‍ സ്വയം കണ്‍ട്രോള്‍ ചെയ്യും’ എന്ന് മോഹൻലാൽ പറഞ്ഞു,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Mohanlal is a person who never gets angry or fights says Maniyanpilla Raju

Latest Stories

We use cookies to give you the best possible experience. Learn more