| Monday, 20th January 2025, 3:04 pm

ഒരു ലക്ഷത്തിലധികം ചെലവാക്കിയാണ് വർഷങ്ങൾക്ക് മുമ്പ് ആ സീൻ എഡിറ്റ് ചെയ്തത്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ.

ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ടെക്നിക്കലി മികച്ചു നിന്ന സിനിമയായിരുന്നു 1996 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം കാലാപാനി.

മോഹൻലാൽ, പ്രഭു, തബു തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച സിനിമ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിനെ കുറിച്ചുള്ള കഥയാണ് പറഞ്ഞത്. സിനിമയിലെ ട്രെയിൻ അപകടത്തിന്റെ രംഗം എഡിറ്റ് ചെയ്തത് ഹോങ്കോങ്ങിൽ വെച്ചാണെന്ന് പറയുകയാണ് മോഹൻലാൽ.

അന്നത്തെക്കാലത്ത് ആ ഒരു രംഗത്തിന് മാത്രം ഒരു ലക്ഷത്തിലധികം ചെലവ് വന്നിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. സംവിധായകനും സുഹൃത്തുമായ പ്രിയദർശനെ കുറിച്ചും മോഹൻലാൽ സംസാരിച്ചു.

‘കാലാപാനി ചെയ്‌തപ്പോൾ അതിലെ ഒരു രംഗം എഡിറ്റ് ചെയ്യാൻ ഹോങ് കോങ്ങിലാണ് കൊടുത്തയച്ചത്. ബോംബ് വെച്ച് തീവണ്ടി തകർത്ത്, അതിനുമുന്നിൽ നിന്ന് ചാടിമറയുന്ന ആ ഷോട്ടിന് മാത്രം ഒരു ലക്ഷത്തിലധികം അന്ന് ചെലവ് വന്നു. ഇത്തരം സിനിമകൾ ചെയ്യുകയാണെങ്കിൽ വിശ്വസനീയമായി, സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തി നീങ്ങണം. അല്ലെങ്കിൽ ഇറങ്ങിത്തിരിക്കരുത്.

ഒപ്പമുള്ളവരെ റിലാക്സ്ഡാക്കി അവരിൽ നിന്നെല്ലാം മികച്ച പ്രകടനം സാധ്യമാക്കുന്ന സംവിധായകനാണ് പ്രിയദർശൻ സെറ്റിലെ പ്രശ്നങ്ങളൊന്നും പുറത്തറിയിക്കാതെ കൊണ്ടുപോകാൻ പ്രിയനറിയാം.

തമാശയും പാട്ടുമെല്ലാമായി ഒരാഘോഷ മുഡിലാണ് പ്രിയൻ സിനിമയുടെ ഭാഗമാകുന്നത്. മറ്റ് സെറ്റുകളിലൊന്നും കിട്ടാത്ത, കാണാത്ത എന്തൊക്കെയോ ചിലത് പ്രിയന്റെ സെറ്റിലുള്ളതായി എല്ലാവരും പറയാറുണ്ട്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Making Of  Kalapani Movie

Latest Stories

We use cookies to give you the best possible experience. Learn more