| Tuesday, 21st January 2025, 11:12 am

എം.ടി സാർ പറഞ്ഞ കമന്റ് പോലെ ആ നടന്റെ പരകായപ്രവേശം കണ്ട സീനായിരുന്നു അത്: മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ നിരവധി ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഇവയിൽ മലയാളത്തിൽ വലിയ വിജയമായി മാറിയ സിനിമയായിരുന്നു കിലുക്കം.

മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്ര ഹാസ്യ രംഗങ്ങളാൽ സമ്പന്നമായിരുന്നു. പ്രിയദർശൻ സിനിമകളിലെ പല തമാശകളും ഇന്നും മനസിൽ താങ്ങി നിൽക്കുന്നുണ്ടെന്ന് പറയുകയാണ് മോഹൻലാൽ.

മിഥുനത്തിലെ നെടുമുടി വേണുവിന്റെ പ്രകടനവും താളവട്ടത്തിലെ ജഗതി ശ്രീകുമാറിന്റെ പ്രകടനവും വലിയ ഇഷ്ട്ടമാണെന്ന് പറഞ്ഞ മോഹൻലാൽ കിലുക്കത്തിലെ ജഗതിയുടെ പ്രകടനത്തെ കുറിച്ച് പ്രത്യേകം സംസാരിച്ചു. കിലുക്കത്തിലെ ജഗതി ശ്രീകുമാറിന്റെ കൈ പിടിച്ച് തിരിക്കുന്ന ഒരു സീനിൽ അദ്ദേഹത്തിന്റെ പരകായപ്രേവശം താൻ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘പ്രിയൻ സിനിമയിലെ പല തമാശകളും ഇന്നും മനസിൽ തങ്ങിനിൽക്കുന്നുണ്ട്. അമ്പിളിച്ചേട്ടനുമായി ഒന്നിച്ച രംഗങ്ങളെല്ലാം ഏറെ ഇഷ്ടപ്പെട്ടതാണ്. മിഥുനത്തിൽ നെടുമുടിവേണുച്ചേട്ടൻ പൂജ ചെയ്യുന്നതും മീനച്ചേച്ചി ഓടുന്നതുമെല്ലാം ഇപ്പോൾ കാണുമ്പോഴും ചിരിക്കാറുണ്ട്.

അതുപോലെ താളവട്ടത്തിൽ സോമൻ ചേട്ടനെ മുന്നിൽ നിർത്തിയുള്ള അമ്പിളിച്ചേട്ടൻ്റെ പെർഫോമൻസ്, മിന്നാരത്തിലെ ചില രംഗങ്ങൾ. അങ്ങനെ പെട്ടെന്നോർമയിലേക്കെത്തു ന്നവ പറഞ്ഞുതുടങ്ങിയാൽ ഒരുപാടുണ്ട്.

അഭിനയത്തെക്കുറിച്ച് സംസാരിക്കവെ ഒരിക്കൽ എം.ടി. സാർ പറഞ്ഞ കമെന്റുണ്ട്. എഴുതുമ്പോൾ ഒരു ധാരണയുണ്ടാകും, എന്നാൽ, കഥാപാത്രമായെത്തുന്നയാൾ അതിനു മുകളിലേക്ക് പോകുമ്പോഴാണ് അവിടെ ആക്ടർ എന്ന നിലയിലുള്ള കോൺട്രിബ്യൂഷൻ നൽകുന്നതെന്ന്.

കിലുക്കത്തിൽ അമ്പിളിച്ചേട്ടന്റെ കൈപിടിച്ചു തിരിച്ചൊടിക്കുന്ന രംഗം. ആ സമയത്തെ അദ്ദേഹത്തിൻ്റെ മുഖഭാവം, പരകായപ്രവേശം തന്നെയായി രുന്നു അത്,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Jagathy Sreekumar’s Performance  In Kilukkam

We use cookies to give you the best possible experience. Learn more