2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായും ശുഭ്മന്‍ ഗില്ലിനെയും വൈസ് ക്യാപ്റ്റനായുമാണ് സെലക്ഷന്‍ കമ്മിറ്റി നിയമിച്ചത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ബഹിഷ്‌കരിക്കണമെന്നാണ് ഒരു വിഭാഗം ആളുകള്‍ ഉന്നയിക്കുന്നത്.
ഇന്ത്യന്‍ ടീം പാകിസ്ഥാനെതിരെ കളിക്കണോ വേണ്ടയോ എന്ന വിഷയത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.
‘വിവാദങ്ങളില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മത്സരങ്ങളെക്കുറിച്ച് സര്‍ക്കാരും ബോര്‍ഡും തീരുമാനിക്കും, ഞങ്ങള്‍ അത് പിന്തുടരും,’ ന്യൂസ് 24 ന് നല്‍കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു.
മറ്റ് ടീമുകളെ അപേക്ഷിച്ച് പാകിസ്ഥാനെതിരെ കളിക്കുന്നത് വ്യത്യസ്തമാണോ, അല്ലെങ്കില്‍ മറ്റേതെങ്കിലും മത്സരം പോലെ ഇതിനെ പരിഗണിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് തീര്‍ച്ചയായും വ്യത്യസ്തമാണെന്ന് ഷമി പറഞ്ഞു.
‘ആരാധക ആവേശം കാരണം പാകിസ്ഥാനില്‍ കളിക്കുന്നത് വ്യത്യസ്തമാണ്. പക്ഷേ കളിക്കാരെ സംബന്ധിച്ചിടത്തോളം അത് പ്രകടനത്തെക്കുറിച്ചാണ്,’ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്ലെഡ്ജിങ് സംഭവങ്ങളെക്കുറിച്ചും ഷമിയോട് ചോദിച്ചു. തനിക്ക് ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അങ്ങനെയൊന്നുമില്ല. ഒരു ടെസ്റ്റില്‍ ഒരാള്‍ സമയം പാഴാക്കുമ്പോള്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ അസ്വസ്ഥനായിട്ടുള്ളൂ. അവരുടെ കളി കളിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. അതാണ് എന്റെ ആക്രമണോത്സുകത,’ ഷമി കൂട്ടിച്ചേര്‍ത്തു.
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
ഇന്ത്യ
ഒമാന്‍
പാകിസ്ഥാന്‍
യു.എ.ഇ
അഫ്ഗാനിസ്ഥാന്‍
ബംഗ്ലാദേശ്
ഹോങ് കോങ്
ശ്രീലങ്ക
സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി
സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്
സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി
സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്
സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി
സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്
സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി
സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്
സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്
സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി
Content Highlight: Mohammad Shami Talking About India – Pakistan Match In Asia Cup