മുഹമ്മദ് സലായ്ക്ക് കൊവിഡ്
COVID-19
മുഹമ്മദ് സലായ്ക്ക് കൊവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th November 2020, 9:53 pm

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കൊവിഡ്. ദേശീയ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ടോഗോയ്ക്കെതിരായ ഈജിപ്തിന്റെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് സൂപ്പര്‍താരത്തിന് രോഗം സ്ഥിരീകരിച്ചത്.

സലായ്ക്ക് രോഗലക്ഷണങ്ങളിലൊന്നുമില്ലായിരുന്നെന്ന് ടീം അറിയിച്ചു. മറ്റ് ടീമംഗങ്ങള്‍ക്കൊന്നും രോഗം ബാധിച്ചിട്ടില്ല.

എന്നാല്‍ സലായുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ഐസോലേഷനിലാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohamed Salah Tests Positive for Coronavirus