മാനെയുമായി പിണക്കമോ, തമാശ വീഡിയോ പങ്കുവെച്ച് സലാഹിന്റെ മറുപടി
Football
മാനെയുമായി പിണക്കമോ, തമാശ വീഡിയോ പങ്കുവെച്ച് സലാഹിന്റെ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th September 2019, 5:20 pm

ലിവര്‍പൂളില്‍ മുഹമ്മദ് സലാഹും സഹതാരം സാദിയോ മാനെയും തര്‍ക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ എല്ലാ ഊഹങ്ങളെയും തള്ളിക്കൊണ്ട് സലാഹിന്റെ ട്വീറ്റ്. തന്റെയും മാനെയുടെയും മുഖമൊട്ടിച്ചുള്ള രണ്ട് കുട്ടികളുടെ തമാശ വീഡിയോയാണ് സലാഹ് പങ്ക് വെച്ചിരിക്കുന്നത്.


കഴിഞ്ഞ മാസം അവസാനം ബേണ്‍ലിയുമായുള്ള ലിവര്‍പൂളിന്റെ അവസാന മത്സരത്തിനിടെ മാനേ പരസ്യമായി ദേഷ്യപ്പെട്ടിരുന്നു. അന്ന് കളിക്കിടെ പെനാല്‍റ്റി ബോക്സിനുള്ളില്‍ ഓപണ്‍ ചാന്‍സ് ഉണ്ടായിട്ടും സലാഹ് പാസ് മാനെയ്ക്ക് പാസ് നല്‍കാതിരുന്നത് വിവാദമായിരുന്നു. സലാഹ് പാസ് തരാന്‍ വിസമ്മതിക്കുകയും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതുമാണ് മാനെയെ ചൊടിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വലിയ ഇടവേളയ്ക്ക് ശേഷം  ന്യൂകാസിലിനെതിരെ ലിവര്‍പൂള്‍ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് സലാഹിന്റെ ട്വീറ്റ് എന്നത് ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ