മദ്യക്കമ്പനിയുടെ ലോഗോയുള്ള ജഴ്‌സി ധരിക്കില്ലെന്ന് മൊയീന്‍ അലി; അംഗീകരിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ്
ipl 2021
മദ്യക്കമ്പനിയുടെ ലോഗോയുള്ള ജഴ്‌സി ധരിക്കില്ലെന്ന് മൊയീന്‍ അലി; അംഗീകരിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th April 2021, 5:38 pm

ചെന്നൈ: ഐ.പി.എല്‍ 2021 ല്‍ മദ്യക്കമ്പനിയുടെ ലോഗോയുള്ള ജഴ്‌സി അണിയാനാകില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. താരത്തിന്റെ ആവശ്യം ടീം മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്.

ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗോയാണ് ടീമിന്റ ജഴ്സിയിലുള്ളത്. എസ്.എന്‍.ജെ 10000 എന്ന കമ്പനിയുടെ ലോഗോയാണ് ചെന്നൈയുടെ ജഴ്‌സിയിലുള്ളത്.

നേരത്തെ ദേശീയ ടീമിന്റേയും ആഭ്യന്തര ക്രിക്കറ്റ് ടീമുകളുടേയും തന്റെ ജഴ്‌സിയില്‍ മദ്യക്കമ്പനികളുടെ ലോഗോ പതിപ്പിക്കുന്നതിന് മൊയിന്‍ അലി വിസമ്മതിച്ചിരുന്നു.

ഇക്കുറി താരലേലത്തില്‍ ഏഴ് കോടി രൂപയ്ക്കാണ് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായാണ് താരം കളിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Moeen Ali tells CSK he won’t wear logo of alcohol brand on jersey, franchise agrees to his request IPL 2021