| Monday, 1st June 2015, 5:58 pm

വിനാശത്തിന്റെ ആദ്യ മോദി വര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃത സ്വഭാവമുള്ള സര്‍ക്കാരാണ് മോദിയുടേത്. ഈ സര്‍ക്കാരിന് കീഴില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരാക്കി മാറ്റുകയും അരക്ഷിതത്വം വളര്‍ത്തിയെടുക്കുകയും ചെയ്താല്‍ മാത്രമേ ഇതിന് നില നില്‍പുള്ളൂ



ഒപ്പിനിയന്‍ /പ്രഫുല്‍ ബിദ്വായ്


തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കാനായി മോദി ദല്‍ഹിയില്‍ എത്തിയിരുന്നത് ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിലായിരുന്നു. ചാര്‍ട്ടര്‍ ചെയ്ത വിമാനമോ മറ്റേതെങ്കിലും യാത്ര വിമാനത്തിലോ സഞ്ചരിക്കാമെന്നിരിക്കെയാണ് അദാനിയുടെ വിമാനം തന്നെ മോദി തെരഞ്ഞടുത്തത്. തുടര്‍ന്ന് ദല്‍ഹിയില്‍ വിമാനമിറങ്ങിയ മോദിയെ ആളുകള്‍ വരവേറ്റത് “ഹര്‍ ഹര്‍ മോദി” എന്ന മുദ്രാവക്യങ്ങളോടെയായിരുന്നു.

ഈ രണ്ട് സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത് മോദി പ്രഥമ സ്ഥാനം നല്‍കുന്നത് കോര്‍പറേറ്റുകള്‍ക്കും ഹിന്ദുത്വ ശക്തികള്‍ക്കുമാണെന്നാണ്. 2002ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യക്ക് ശേഷമുള്ള മോദിയുടെ മുതലാളിത്ത സൗഹൃദ സര്‍ക്കാരിന്റെ പ്രധാന ഗുണഭോക്തക്കളാണിവര്‍.

അധികാരത്തിലേറിയതിന് ശേഷം മോദി ഇക്കൂട്ടരുടെ മേല്‍ ആനുകൂല്യങ്ങള്‍ ചൊരിയുകയും വോട്ട് ചെയ്ത് അധികാരത്തിലേറ്റിയവരെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുകയുമാണ്. മധുവിധു കഴിഞ്ഞത് മോദി ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.


താന്‍ അധികാരത്തിലേറിയതിന് ശേഷം ഇന്ത്യ പുരോഗമിച്ചു എന്ന മോദിയുടെ അപകര്‍ഷത മറയ്ക്കാനുള്ള ആത്മപ്രശംസ ഹിറ്റ്‌ലറും മുസോളിനിയും ജര്‍മനിയിലെയും ഇറ്റലിയിലെയും ജനങ്ങളെ അഭിമാന പുളകിതരാക്കി എന്ന് പറയുന്നത് പോലെയാണ്.


ഇന്ത്യക്കാരായി ജനിച്ചതില്‍ ജനങ്ങള്‍ ലജ്ജിച്ചിരുന്നുവെന്ന് ഷാങ്ഹായില്‍ വെച്ച് പ്രസംഗിച്ചതിലൂടെ മോദി ഇക്കാര്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിയോളില്‍ വെച്ചും അദ്ദേഹം തന്റെ പ്രസ്താവന ആവര്‍ത്തിക്കുകയുണ്ടായി. വിശ്വാസവുമായി ബന്ധപ്പെട്ട പാപ സങ്കല്‍പമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനം.

പ്രസ്താവനയിലൂടെ മോദി ഇന്ത്യയിലെ ജനങ്ങളെയാണ് അപമാനിച്ചിരിക്കുന്നത്. “നാണക്കേട്”, “പാപം” എന്നീ വാക്കുകകളുടെ പ്രയോഗം സൂചിപ്പിക്കുന്നത് മോദിയുടെ അപകര്‍ഷതാ ബോധമാണ്. മനശാസ്്ത്രജ്ഞര്‍ ഇത് വിശകലന വിധേയമാക്കേണ്ടതാണ്.

താന്‍ അധികാരത്തിലേറിയതിന് ശേഷം ഇന്ത്യ പുരോഗമിച്ചു എന്ന മോദിയുടെ അപകര്‍ഷത മറയ്ക്കാനുള്ള ആത്മപ്രശംസ ഹിറ്റ്‌ലറും മുസോളിനിയും ജര്‍മനിയിലെയും ഇറ്റലിയിലെയും ജനങ്ങളെ അഭിമാന പുളകിതരാക്കി എന്ന് പറയുന്നത് പോലെയാണ്.


വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളിലും കലാപ കേസുകളിലും പ്രതികളായ അമിത്ഷാ അടക്കമുള്ളവരെ വിചാരണ പോലും കൂടാതെ വെറുതെ വിടുന്നത് മേല്‍ പറഞ്ഞ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. ഭരണകൂടത്തിന്റെ സര്‍വ്വ ശക്തിയും ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നത് ടീസ്റ്റ സെതല്‍വാദ് ഉള്‍പ്പടെയുള്ള മതേതര പ്രവര്‍ത്തകര്‍ക്കു മേലാണ്.



എന്താണ് മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ വരവ് ചെലവു കണക്കുകള്‍ ?. സത്യം പറയുകയാണെങ്കില്‍ അസാമാന്യമാം വിധം നിഷേധാത്മകമാണിത്. സാമൂഹികവും സാമ്പത്തികവുമായ തലങ്ങളില്‍ ഇന്ത്യ ഏറെ പുറകോട്ട് പോയിരിക്കുകയാണ്. രാഷ്ട്രീയ രംഗം അനാരോഗ്യകരമാം വിധം ധ്രുവീകരിക്കപ്പെട്ടിരിക്കുകയുമാണ്.

രാജ്യം സാമൂഹികമായി അധപതിച്ചുവെന്നതിന്റെ സൂചനയാണ് വര്‍ഗീയതയുടെ വളര്‍ച്ചയും, ജനാധിപത്യാവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റവും, സ്വതന്ത്രാഭിപ്രായ പ്രകടനങ്ങളോടുള്ള അസഹിഷ്ണുതയും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥയും സൂചിപ്പിക്കുന്നത്.

“രാമന്റെ മക്കള്‍- ജാരസന്തതികള്‍” അധിക്ഷേപം, ഘര്‍ വാപസി, മുസ്‌ലിംങ്ങളുടെ വോട്ടവകാശം എടുത്തു മാറ്റല്‍ തുടങ്ങിയവയെല്ലാമാണ് വര്‍ഗീയതയുടെ ഇപ്പോഴത്തെ രൂപങ്ങള്‍. വര്‍ഗീയതയോടുള്ള സര്‍ക്കാരിന്റെ മൗനം സൂചിപ്പിക്കുന്നത് അഹിന്ദുക്കളെ അധിക്ഷേപിക്കാനും ബീഫ് നിരോധിക്കാനും ഭഗവത് ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കാനും ഗോദ്‌സെ പ്രതിമ സ്ഥാപിക്കാനുമെല്ലാമുള്ള വാതായനം ഇന്ത്യയില്‍ തുറന്നിട്ടിട്ടുണ്ടെന്നാണ്.


മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മോദിക്ക് കീഴിലാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത്. തൊഴില്‍ദിനങ്ങളില്‍  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 40 ശതമാനമാണ് കുറവു വന്നിരിക്കുന്നത്. 3 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് 100 ദിവസം ജോലി എന്ന വാഗ്ദാനം പാലിക്കപ്പെട്ടത്.



വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളിലും കലാപ കേസുകളിലും പ്രതികളായ അമിത്ഷാ അടക്കമുള്ളവരെ വിചാരണ പോലും കൂടാതെ വെറുതെ വിടുന്നത് മേല്‍ പറഞ്ഞ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. ഭരണകൂടത്തിന്റെ സര്‍വ്വ ശക്തിയും ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നത് ടീസ്റ്റ സെതല്‍വാദ് ഉള്‍പ്പടെയുള്ള മതേതര പ്രവര്‍ത്തകര്‍ക്കു മേലാണ്. ഗുജറാത്ത് വംശഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ ശ്രമിച്ചുവെന്നതാണ് ഇവരുടെ മേലുള്ള കുറ്റം.

വിവിധ സാമൂഹിക മേഖലകളിലേക്കുള്ള ധനവിനിയോഗം ഭീകരമായി കുറച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യ മേഖലയില്‍ 20 ശതമാനവും ഉച്ചഭക്ഷണ പദ്ധതിയില്‍ 29 ശതമാനവും വിദ്യഭ്യാസ മേഖലയില്‍ 17 ശതമാനവും വനിതാ-ശിശു ക്ഷേമത്തില്‍ 51 ശതമാനവുമാണ് കുറവ് വന്നിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തിലും 30 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മോദിക്ക് കീഴിലാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത്. തൊഴില്‍ദിനങ്ങളില്‍  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 40 ശതമാനമാണ് കുറവു വന്നിരിക്കുന്നത്. 3 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് 100 ദിവസം ജോലി എന്ന വാഗ്ദാനം പാലിക്കപ്പെട്ടത്. 70 ശതമാനം വേതന വിതരണവും വൈകി. കര്‍ഷക മേഖലയെയും ഇത് രൂക്ഷമായി ബാധിച്ചു. വ്യവസായ മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു. ആവശ്യമായതിന്റെ അഞ്ചിലൊന്നും ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ല.

മോദിയുടെ “സ്യൂട്ട്-ബൂട്ട്” സര്‍ക്കാര്‍ യാതൊരു ഉളുപ്പും കൂടാതെ തന്നെ ധനികരുടേതും ഒപ്പം ദരിദ്ര വിരുദ്ധവുമാണ്. മൂലധന നിക്ഷേപത്തിനു മാത്രമാണ് പ്രോത്സാഹനം. എന്നാലോ അത്തരത്തില്‍ നിക്ഷേപങ്ങള്‍ വന്നതുമില്ല. ഇന്ത്യയുടെ ഏറ്റവും വലിയ 500 കമ്പനികളില്‍ 52 ശതമാനവും അങ്ങേയറ്റം കടക്കെണിയിലാണ്. അവരുടെ ബാങ്ക് ലോണുകളല്‍ 14 ശതമാനവും വഷളായ അവസ്ഥയിലാണുള്ളത്.

അടുത്തപേജില്‍ തുടരുന്നു


എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഈ പ്രമാണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ രാജ്യത്തെ ഭൂരിഭാഗം വരുന്ന രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണ്. ഭൂസമരങ്ങള്‍ രാഷ്ട്രീയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കാറുണ്ട്.



ഇത് മനസിലാക്കുന്നിടത്ത് മോദി പരാജയപ്പെട്ടിരിക്കുകയാണ്. ഇതിന് പകരം നിക്ഷേപം സ്വീകരിക്കാനായി പരിസ്ഥിതി നിയമങ്ങളെ മാറ്റിയെഴുതുകയും അനിയന്ത്രിതമായി കര്‍ഷക ഭൂമി വ്യവസായികള്‍ക്ക് തീറെഴുതി നല്‍കുകയും തൊഴിലാളികളുടെ ജോലി സുരക്ഷിതത്വം നഷ്ടപ്പെടുത്തി തൊഴില്‍ നിയമങ്ങള്‍ “പരിഷ്‌കരിക്കുകയുമാണ്” ചെയ്യുന്നത്. ഇതാണ് മോദിയുടെ വികസന മുദ്രാവാക്യം.

ആദ്യത്തേത് യാതൊരു പാരിസ്ഥിതിക പരിശോധനകളും കൂടാതെ വ്യവസായ പദ്ധതികള്‍ക്ക് അനുമതി നല്‍കുക എന്നതാണ്. ഇതിനായി വന, തീരദേശ നിയമങ്ങള്‍ ലംഘിക്കുകയും ഇവയെ പുനര്‍ നിര്‍വചിക്കുകയുമാണ്.

ടി.എസ്.ആര്‍ സുബ്രഹ്മണ്യം അധ്യക്ഷനായ ഉന്നതാധികാര സമിതി പരിസ്ഥിതി നിയമങ്ങളില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ മലിനീകരണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കല്‍, പ്രോജക്ട് പ്രമോട്ടര്‍മാര്‍തന്നെ പരിസ്ഥിതി അനുബന്ധ വിവരങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തല്‍, വനങ്ങള്‍ക്കകത്ത് റോഡുകള്‍ക്കും ഊര്‍ജ വിതരണ സംവിധാനങ്ങള്‍ക്കും അനുമതി നല്‍കല്‍ തുടങ്ങിയവയാണുള്ളത്. പക്ഷെ പരിസ്ഥിതി നിയമങ്ങള്‍ വ്യവസായ മേഖലക്ക് തടസം സൃഷ്ടിച്ചിട്ടില്ല. 94 ശതമാനം പദ്ധതികള്‍ക്കും 2007 മുതല്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ഭൂമി പ്രശ്‌നം വിവാദമായി തന്നെ തുടരുകയാണ്. യു.പി.എ സര്‍ക്കാരിന്റെ ഭൂനിയമം കര്‍ഷകരെ ഉന്നം വെച്ചുള്ളചായിരുന്നു. കൃഷിയെ മാത്രം നേരിട്ട് ആശ്രയിക്കുന്നവര്‍ സ്വന്തം വിധിയെ പഴിക്കേണ്ടി വരുന്ന കാഴ്ച. സ്വാതന്ത്ര്യത്തിനു ശേഷം 60 ദശലക്ഷത്തോളം പേര്‍ കുടിയിറക്കപ്പെട്ടു; ഭൂരിപക്ഷവും പുനരധിവസിപ്പിക്കപ്പെട്ടിട്ടുപോലുമില്ല.


വാസ്തവത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ആര്‍.എസ്.എസ് തങ്ങളുടെ പ്രവര്‍ത്തകരെ പ്രത്യേക പദവികള്‍ നല്‍കി നില നിര്‍ത്തിയിരിക്കുകയാണ്. ഇത് കാബിനറ്റിനെ അര്‍ത്ഥ ശൂന്യമാക്കിയിരിക്കുകയാണ്.



എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഈ പ്രമാണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ രാജ്യത്തെ ഭൂരിഭാഗം വരുന്ന രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണ്. ഭൂസമരങ്ങള്‍ രാഷ്ട്രീയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കാറുണ്ട്.

പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കായും സൈനിക ആവശ്യങ്ങള്‍ക്കായും സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പുതിയ ഓര്‍ഡിനന്‍സ് വരുന്നതോടെ സ്വകാര്യ മൂലധനങ്ങള്‍ക്ക് ഇവിടേക്കുള്ള പ്രവേശനം എളുപ്പമാകും. പ്രത്യേകിച്ച് മിനറലുകള്‍ക്കും മറ്റും മേല്‍ ഒരു വന്‍ റാക്കറ്റ്. ഇതൊരു മോദീ ബാധയായിട്ടുണ്ട്.

തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചടക്കുന്നതോടെ തൊഴിലാളികള്‍ക്ക് യൂണിയനുകള്‍ രൂപീകരിക്കാനുള്ള അവകാശം നഷ്ടമാകും. 100 തൊഴിലാളികളുള്ള ഫാക്ടറികള്‍ക്ക് തൊഴിലാളിതളെ പിരിച്ചുവിടാനൊ അടച്ചുപൂട്ടാനോ അനുമതിയുടെ ആവശ്യമില്ലാതെ വരും. ഫാക്ടറി ആക്ടും ഇതിനൊപ്പം അട്ടിമറിക്കപ്പെടും. കോണ്‍ട്രാക്റ്റ് തൊഴിലാളികളെ (താല്‍ക്കാലിക തൊഴിലാളികളെ) സ്ഥിരം തൊഴിലുകള്‍ക്ക് നിയമിക്കുന്ന രീതി വ്യാപകമാകും.

രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃത സ്വഭാവമുള്ള സര്‍ക്കാരാണ് മോദിയുടേത്. ഈ സര്‍ക്കാരിന് കീഴില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരാക്കി മാറ്റുകയും അരക്ഷിതത്വം വളര്‍ത്തിയെടുക്കുകയും ചെയ്താല്‍ മാത്രമേ ഇതിന് നില നില്‍പുള്ളൂ.

വാസ്തവത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ആര്‍.എസ്.എസ് തങ്ങളുടെ പ്രവര്‍ത്തകരെ പ്രത്യേക പദവികള്‍ നല്‍കി നില നിര്‍ത്തിയിരിക്കുകയാണ്. ഇത് കാബിനറ്റിനെ അര്‍ത്ഥ ശൂന്യമാക്കിയിരിക്കുകയാണ്.


വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞടുപ്പുകളും പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളും പരിശോധിച്ചാല്‍ മോദിയുടെ മേല്‍ വോട്ടര്‍മാര്‍ക്കുണ്ടായിരുന്ന അമിത താത്പര്യം കുറഞ്ഞുവെന്നത് മനസിലാക്കാന്‍ കഴിയും. അനുകൂല സാഹചര്യമുണ്ടായിട്ടും മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലൊന്നും സീറ്റുകളുടെ എണ്ണത്തിലോ വോട്ട് വിഹിതത്തിലോ ബി.ജെ.പിക്ക് ലോകസഭ തെരഞ്ഞെടുപ്പിന്റെ നിലവാരത്തിലേക്ക് ഉയരുവാന്‍ സാധിച്ചിട്ടില്ല.



വിഷമയമായ പക പോക്കല്‍ രാഷ്ട്രീയത്തെയാണ് മോദി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ സര്‍വ ചൈതന്യങ്ങളെയും തകര്‍ക്കുന്നതാണിത്. എതിരാളികളേയും സ്വന്തം കൂടെയുള്ളവരെയും ഒരേ പോലെ ഭയപ്പെടുത്തി നിര്‍ത്തുന്ന ഈ രീതി അത്യധികം അപകടകരമാണ് (can quickly become counterprodutctive) എന്‍.ഡി.എ ഘടക കക്ഷികളും മറ്റു സംഘപരിവാര്‍ സംഘടനകളുമെല്ലാം തന്നെ മോദിയുടെ ഭൂമ ഏറ്റെടുക്കല്‍ ബില്ലിനെ എതിര്‍ത്തിട്ടുണ്ട്. സ്വന്തം പാളയത്തില്‍ നിന്നു തന്നെ മോദി ശത്രുക്കളെ സൃഷ്ടിച്ചെടുക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞടുപ്പുകളും പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളും പരിശോധിച്ചാല്‍ മോദിയുടെ മേല്‍ വോട്ടര്‍മാര്‍ക്കുണ്ടായിരുന്ന അമിത താത്പര്യം കുറഞ്ഞുവെന്നത് മനസിലാക്കാന്‍ കഴിയും. അനുകൂല സാഹചര്യമുണ്ടായിട്ടും മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലൊന്നും സീറ്റുകളുടെ എണ്ണത്തിലോ വോട്ട് വിഹിതത്തിലോ ബി.ജെ.പിക്ക് ലോകസഭ തെരഞ്ഞെടുപ്പിന്റെ നിലവാരത്തിലേക്ക് ഉയരുവാന്‍ സാധിച്ചിട്ടില്ല. കൊല്‍ക്കത്ത ഉള്‍പ്പടെ പശ്ചിമ ബംഗാളിലെ വിവിധ മേഖലകളില്‍ ബി.ജെ.പി ഉണ്ടാക്കിയെടുത്ത സ്വാധീനം അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

മോദിയുടെ പിന്തുണയ്ക്ക് സംഭവിച്ചിരിക്കുന്ന ശോഷണം ഇപ്പോള്‍ വളരെ വ്യക്തമാണല്ലോ. ലോക സഭാ സീറ്റില്‍ 52 ശതമാനവും അദ്ദേഹം കരസ്ഥമാക്കുമ്പോഴും വോട്ട് കേവലം 31 ശതമാനം മാത്രമായിരുന്നു. എക്കാലത്തെയും ഏറ്റും വലിയ ചേര്‍ച്ച കുറവ്. ഭരണകൂടം കയ്യാളിയതുകൊണ്ട് ലഭിച്ച പിന്തുണ മാത്രമായിരുന്നു – വര്‍ഗീയ ലഹളകള്‍ക്കും ജാതി-വര്‍ഗ നിലയിലുള്ള ധ്രുവീകരണത്തിനുമാണ് അതിനദ്ദേഹം കടപ്പെടേണ്ടത് – അദ്ദേഹത്തിന്റേത്.

മറ്റൊന്നുള്ളത് ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചിലവഴിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്. ഇത് ഗുജറാത്തിനെ മികച്ച വികസന മാതൃകയാക്കി ഉയര്‍ത്തി കാണിക്കുകയും ചെയ്തു.

സി.എസ്.ഡി.എസ് -ലോക്‌നീതി അഭിപ്രായ സര്‍വെയില്‍ ഇന്ത്യയിലെ വികസിത സംസ്ഥാനമേതെന്ന് ചോദിച്ചപ്പോള്‍ 64 ശതമാനം പേരും മറുപടി പറഞ്ഞത് ഗുജറാത്ത് എന്നായിരുന്നു. നാല് ശതമാനം പേര്‍ മഹാരാഷ്ട്ര എന്ന് ഉത്തരം നല്‍കിയപ്പോള്‍ കുറച്ചു പേര്‍ മാത്രമാണ് കേരളമെന്ന മറുപടി നല്‍കിയത്.

ഒരു രക്ഷകനെ തേടിയിരുന്നവര്‍ക്കുണ്ടായിരുന്ന അബദ്ധധാരണകള്‍ പൊളിഞ്ഞു വീഴുകയാണ്. 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെട്ടിരുന്ന മോദിയുടേത് ഊതി വീര്‍പ്പിച്ച് വെച്ച കോമാളി ചിത്രമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ വായനയ്ക്ക്

മോദിയുടെ സ്വന്തം അദാനി, അഥവാ അദാനിയുടെ സ്വത്ത് നാലിരട്ടി വര്‍ധിച്ച കഥ (1/06/2015)

ചൈന സന്ദര്‍ശിച്ച മോദിയും മോദിയെ പൊളിക്കുന്ന ട്വീറ്റുകളും (14/04/2015)

പൗരാണിക കാലഘട്ടത്തിലെ ജനിതക ശാസ്ത്രവും പ്ലാസ്റ്റിക് സര്‍ജറിയും പിന്നെ അല്‍പം മോദി നുണകളും (13/11/2014)

We use cookies to give you the best possible experience. Learn more