ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ ജനങ്ങളെ രണ്ട് ചേരിയിലാക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
മോദിയുടെ കാഴ്ചപ്പാട് രാജ്യത്തെ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നുവെന്നും ഇപ്പോള്‍ രാജ്യത്ത് രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പ്രസംഗത്തില്‍ പറഞ്ഞു.
‘രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും ബി.ജെ.പി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി തങ്ങളുടെത് മാത്രമായി കാണുന്നു. മോദിയുടെ സാമ്പത്തിക നയങ്ങള്‍ പരാജയമാണ്, കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങള്‍ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നിട്ടുണ്ടെന്നും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വമായിരുന്നില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ച് ഉത്തരം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസംഗത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി
രാഹുല്‍ ഗാന്ധി വിദേശ രാജ്യങ്ങളില്‍ പോയി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
രാഹുല്‍ ഗാന്ധി വിദേശത്ത് പോയി സ്വന്തം രാജ്യത്തിനെതിരെ സംസാരിക്കുന്ന ഇന്ത്യാ വിരുദ്ധ നേതാവാണെന്ന് ബി.ജെ.പി നേതാവ് ശോഭ കരന്ദ്‌ലാജെ പ്രതികരിച്ചു.
Content Highlight: Modi’s rule is dividing the country into two slums: Rahul Gandhi in Berlin speech
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.