ന്യൂദൽഹി: ക്രൂഡ് ഓയിൽ, പാചക വാതകം, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിക്കായി ഇന്ത്യ മറ്റുരാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ്.
സർക്കാരിന്റെ ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്തത) എന്ന അവകാശവാദത്തെയും കോൺഗ്രസ് ചോദ്യം ചെയ്തു.
ന്യൂദൽഹി: ക്രൂഡ് ഓയിൽ, പാചക വാതകം, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിക്കായി ഇന്ത്യ മറ്റുരാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ്.
സർക്കാരിന്റെ ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്തത) എന്ന അവകാശവാദത്തെയും കോൺഗ്രസ് ചോദ്യം ചെയ്തു.
മോദി വലിയ വാഗ്ദാനമായി അവതരിപ്പിച്ച ഗ്യാസ്, വെറും ‘ഗ്യാസായി’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. പ്രകൃതിവാതക ഇറക്കുമതിയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നതിനെകുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 -15 കാലയളവിനും 2024 – 25 കാലയളവിനും ഇടയിൽ ഇന്ത്യയുടെ ക്രൂഡ് ഓയിലിന് ആശ്രയത്വം 84 ശതമാനത്തിൽ നിന്നും 90 ശതമാനമായി ഉയർന്നെന്നും അദ്ദേഹം പറഞ്ഞു.
2014-15 നും 2024-25 നും ഇടയിൽ എൽ.പി.ജി ഇറക്കുമതിയിലുള്ള ഇന്ത്യയുടെ ആശ്രയം 46 ശതമാനത്തിൽ നിന്ന് 62 ശതമാനമായി വർദ്ധിച്ചുവെന്നും ജയറാം രമേശ് പറഞ്ഞു.
ആത്മനിർഭർ ഭാരത് അഥവാ സ്വയംപര്യാപ്തത എന്നതായിരുന്നു നമ്മുടെ ലക്ഷ്യമെന്ന് പറയപ്പെടുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിവാതകത്തിന്റെ കാര്യമാണെങ്കിൽ സ്ഥിതി ഇതിലും മോശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2005 ജൂൺ 26 ന്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി കൃഷ്ണ – ഗോദാവരി നദീതടത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാതക ശേഖരം ഉണ്ടെന്ന് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷൻ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യയെ ഊർജ ആവശ്യങ്ങളിൽ സ്വയം പര്യാപ്തരമാകുമെന്ന് അന്ന് മോദി പ്രഖ്യാപിക്കുകയും ചെയ്തു എന്ന് ജയറാം രമേശ് പറഞ്ഞു.
2011 നും 2016 നും ഇടയിലുള്ള അഞ്ച് സി.എ.ജി റിപ്പോർട്ടുകൾ ഇത് 20,000 കോടി രൂപയുടെ അഴിമതിയാണെന്ന് പിന്നീട് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ സംഘർഷം മൂർച്ഛിച്ചതോടെ കടുത്ത ഇന്ധന പ്രതിസന്ധിയിലാണ് ഇന്ത്യ. പെട്രോളിന്റെ വിലവർദ്ധനവ് ലഘൂകരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ട്.
Content Highlight: Modi’s promise turned into ‘gas’; Congress criticizes central government for increasing India’s dependence on fuel imports