ന്യൂദല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്കാലിക ഇളവ് നല്‍കിയെന്ന് യു.എസ് ആവര്‍ത്തിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവും വിട്ടുവീഴ്ച്ചക്കാരനുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണെന്ന യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെ പ്രതികരണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘പ്രസിഡന്റെ് ട്രംപിന്റെ ഉത്തരവുകള്‍ വിശ്വസ്തതയോടെ പാലിച്ചതിന് യു.എസ് ട്രഷറി സെക്രട്ടറി മോദി സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത 56 ഇഞ്ച് നെഞ്ചളവ് എത്രത്തോളം ഭീരുവും വിട്ടുവീഴ്ച ചെയ്തിരിക്കുന്നുവെന്നും പറയേണ്ടതുണ്ടോ,’ ജയറാം രമേശ് പറഞ്ഞു.
റഷ്യയുടെ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്കാലിക അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യു.എസ് ട്രഷറി സെക്രട്ടറിയുമായ സ്‌കോട്ട് ബെസെന്റ് പ്രതികരിച്ചിരുന്നു.
‘ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണ്. അടുത്തിടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അത് അനുസരിച്ചു. പകരം യു.എസ് എണ്ണ വാങ്ങാന്‍ തുടങ്ങി.
ഇപ്പോള്‍ ലോകമെമ്പാടും സംഭവിച്ച എണ്ണയുടെ വിതരണത്തിലെ താത്കാലിക വിടവ് നികത്താന്‍ റഷ്യന്‍ എണ്ണ സ്വീകരിക്കാന്‍ അവര്‍ക്ക് ഞങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. റഷ്യന്‍ എണ്ണയുടെ മറ്റ് ഉപരോധവും ഞങ്ങള്‍ പിന്‍വലിക്കും’, ബെസെന്റ് പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.