| Sunday, 8th March 2026, 8:14 am

ഇന്ത്യ പരമാധികാര രാഷ്ട്രം, സ്വന്തം കാര്യം നോക്കുക; ട്രംപിന് തുറന്ന കത്തുമായി കമല്‍ ഹാസന്‍

നിഷാന. വി.വി

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തുറന്ന കത്തുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍.

ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആജ്ഞകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് നല്‍കുന്നതായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമല്‍ ഹാസന്റെ പ്രസ്താവന.

തന്റെ എക്‌സില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യു.എസ്.എയുടെ പ്രസിഡന്റിന് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

‘പ്രിയപ്പെട്ട മിസ്റ്റര്‍ പ്രസിഡന്റ്,
ഇന്ത്യയിലെ ജനങ്ങള്‍ സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു രാഷ്ട്രത്തില്‍പ്പെട്ടവരാണ്. വിദൂര വിദേശ തീരങ്ങളില്‍ നിന്നുള്ള ഉത്തരവുകള്‍ ഞങ്ങളിനി സ്വീകരിക്കില്ല. ദയവായി നിങ്ങളുടെ സ്വന്തം കാര്യങ്ങള്‍ കഴിവിന്റെ പരമാവധി നന്നായി ചെയ്യുക,’ അദ്ദേഹം പറഞ്ഞു.

പരമാധികാര രാഷട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോള സമാധാനത്തിന്റെ ഏക അടിത്തറയെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

‘നിങ്ങളുടെ രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും സമാധാനവും സമൃദ്ധിയും ഞങ്ങള്‍ നേരുന്നു. കമല്‍ ഹാസന്‍, അഭിമാനിയായ ഇന്ത്യന്‍ പൗരന്‍,’ ഇങ്ങനെയായിരുന്നു അദ്ദേഹം കുറിപ്പവസാനിപ്പിച്ചത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്കാലിക ഇളവ് നല്‍കുന്നുവെന്ന യു.എസ് പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ഭീരുത്വത്തിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ജയറാം രമേശ് പ്രതികരിച്ചിരുന്നു.

Content Highlight: Modi gets certificate for following Trump’s orders; Congress slams US for saying Indians are good actors

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more