കറാച്ചി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനിലെ അമേരിക്കന്‍ കോണ്‍ കോണ്‌സുലേറ്റിന് നേരെ ആക്രമണം.
കറാച്ചി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനിലെ അമേരിക്കന്‍ കോണ്‍ കോണ്‌സുലേറ്റിന് നേരെ ആക്രമണം.
പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചില്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് നേരെ കല്ലേറുണ്ടാവുകയും ജനല്‍ചില്ലുകള്‍ തകരുകയും ചെയ്തു.
തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും വെടിവെപ്പിലും പത്ത് പേര്‍ കൊല്ലപ്പെട്ടതായും 30-ഓളം പേര്‍ക്ക് പരിക്കേറ്റതതയുമാണ് വിവരം.
യു.എസ് മിലിട്ടറി ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പാക് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എങ്കിലും പ്രതിഷേധം നിയന്ത്രണാതീതമായതോടെയാണ് വെടിവെപ്പുണ്ടായത്.
പ്രതിഷേധം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാരോടും കോണ്‍സുലേറ്റ് ജീവനക്കാരോടും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ യു.എസ് എംബസി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടെഹ്റാനില്‍ അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഇയും 200-ഓളം ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം തുടരുകയാണ്.
Content Highlight: Mob Storms US Consulate In Pakistan, Sets Parts Of Building Ablaze Over Khamenei’s Death