അമേരിക്കന്‍ മണ്ണില്‍ ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിയ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ (എം.എല്‍.സി) മൂന്നാം സീസണിന് തുടക്കമാകുന്നു. നാളെയാണ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ വാഷിങ്ടണ്‍ ഫ്രീഡവും റണ്ണേഴ്‌സ് അപ്പായ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡ് കോളീസിയമാണ് വേദി.
രണ്ടാം ദിനം എം.എല്‍.സി എല്‍ ക്ലാസിക്കോയില്‍ എം.ഐ ന്യൂയോര്‍ക് ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ നേരിടും. ഐ.പി.എല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടുകളാണ് ഇരു ടീമുകളും.
പുതിയ ക്യാപ്റ്റന് കീഴിലാണ് മുംബൈ ഫ്രാഞ്ചൈസി പുതിയ സീസണിനിറങ്ങുന്നത്. ഈയിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച നിക്കോളാസ് പൂരന് കീഴിലാണ് ന്യൂയോര്‍ക് പുതിയ സീസണിനിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിന് കീഴിലാണ് ടീം കളത്തിലിറങ്ങിയത്.
അതേസമയം, ഫാഫ് ഡു പ്ലെസി തന്നെയാണ് ഇത്തവണയും ടെക്‌സസിന്റെ ക്യാപ്റ്റന്‍.
ടൂര്‍ണമെന്റിന്റെ മൂന്നാം ദിനം ബാക്കിയുള്ള രണ്ട് ടീമുകളും കളത്തിലിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൗണ്ടര്‍പാര്‍ട്ടായ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ് സാന്‍ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനെ നേരിടും.
അതേദിവസം നടക്കുന്ന രണ്ടാം മത്സരത്തില്‍ സിയാറ്റില്‍ ഓര്‍ക്കാസിന് വാഷിങ്ടണ്ണാണ് എതിരാളികള്‍. ഒക്‌ലന്‍ഡ് കൊളീസിയത്തിലാണ് മത്സരം.
സൂപ്പര്‍ താരം ഹെന്‌റിക് ക്ലാസന് കീഴിലാണ് ഓര്‍ക്കാസ് ഇത്തവണയും കളത്തിലിറങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലാസനും തന്റെ കരിയറിന് ഫുള്‍സ്റ്റോപ്പിട്ടിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും നേടാന്‍ സാധിക്കാതെ പോയ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഓര്‍ക്കകളും ക്ലാസനും കളത്തിലിറങ്ങുന്നത്.
അതേസമയം, ജൂലൈ ഏഴോടെ ലീഗ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ജൂണ്‍ ഒമ്പത് മുതല്‍ നോക്ക്ഔട്ട് മത്സരങ്ങളും ജൂലൈ 14ന് ഫൈനലും അരങ്ങേറും. ഫൈനല്‍ അടക്കം 34 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ കളിക്കുക.
മാര്‍ക് ചാപ്മാന്‍, മുഖ്താര്‍ അഹമ്മദ്, സ്റ്റീവ് സ്മിത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ഇയാന്‍ ഹോളണ്ട്, ജാക് എഡ്വാര്‍ഡ്‌സ്, ജസ്റ്റിന്‍ ഡില്‍, മിച്ചല്‍ ഓവന്‍, ഒബുസ് പിയാനീര്‍, രചിന്‍ രവീന്ദ്ര, അന്‍ഡ്രീസ് ഗസ്, ലാഹിരു മിലിന്ദ, അഭിഷേക് പര്‍ദാകര്‍, അമില അപോണ്‍സോ, ബെന്‍ സീര്‍സ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ലോക്കി ഫെര്‍ഗൂസന്‍, സൗരഭ് നേത്രാവല്‍ക്കര്‍, യാസിര്‍ മുഹമ്മദ്.
ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, സഞ്ജയ് കൃഷ്ണമൂര്‍ത്തി, അക്കിലസ് ബ്രൗണ്‍, കൂപ്പര്‍ കനോലി, കോറി ആന്‍ഡേഴ്‌സണ്‍ (ക്യാപ്റ്റന്‍), ഹമദ് അസം, ഹസന്‍ ഖാന്‍, മാറ്റ് ഷോര്‍ട്ട്, റൊമാരിയോ ഷെപ്പേര്‍ഡ്, ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട്, ബ്രോഡി കൗച്ച്, കാല്ലം സാറ്റോ, കാമി ലെ റോക്‌സ്, ഹാരിസ് റൗഫ്, ജുവാനോയ് ഡ്രൈസ്‌ഡേല്‍, കരിമ ഗോര്‍, ലിയാം പ്ലങ്കറ്റ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ്.
നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ജോര്‍ജ് ലിന്‍ഡെ, അസ്മതുള്ള ഒമര്‍സായി, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, മൈക്കല്‍ ബ്രേസ് വെല്‍, ട്രെന്റ് ബോള്‍ട്ട്, റാഷിദ് ഖാന്‍, താജിന്ദര്‍ സിങ്, കുന്‍വര്‍ജീത് സിങ്, സണ്ണി പട്ടേല്‍, ഹീത്ത് റിച്ചാര്‍ഡ്‌സ്, നോഷ്തുഷ് കെന്‍ജിഗെ, എഹ്‌സാന്‍ ആദില്‍, നാവീന്‍-ഉള്‍-ഹഖ്, റുഷില്‍ ഉഗര്‍കര്‍, മോനാക് പട്ടേല്‍, അഗ്‌നി ചോപ്ര, ഷറാദ് ലുംബ.
ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, ഡെവോണ്‍ കോണ്‍വേ, ആദം ഖാന്‍, മിലിന്ദ് കുമാര്‍, മുഹമ്മദ് മൊഹ്‌സിന്‍, സൈതേജ മുക്കമല്ല, ശുഭം രഞ്‌ജെയ്ന്‍, കാല്‍വിന്‍ സാവേജ്, മാര്‍കസ് സ്റ്റോയിനിസ്, ജോഷ്വ ട്രോപ്പം, സിയ-ഉല്‍-ഹക്, സ്റ്റീഫന്‍ വൈഗ്, സ്മിത് പട്ടേല്‍.
ആരോണ്‍ ജെയിംസ്, ഡേവിഡ് വാര്‍ണര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സ്റ്റീവന്‍ ടെയ്‌ലര്‍, അലി ഷെയ്ഖ്, ഗുല്‍ബദീന്‍ നയീബ്, ഹര്‍മീത് സിങ്, കൈല്‍ മയേഴ്‌സ്, സിക്കന്ദര്‍ റാസ, സുജീത് നായക്, ഹെന്‌റിക് ക്ലാസന്‍ (ക്യാപ്റ്റന്‍), രാഹുല്‍ ജരിവാല, ഷയാന്‍ ജഹാംഗീര്‍, ആര്യന്‍ ദേശായി, കാമറൂണ്‍ ഗാനന്‍, ഫസല്‍ഹഖ് ഫാറൂഖി, ജസ്ദീപ് സിങ്, ഒബെഡ് മക്കോയ്, വഖാര്‍ സലാംഖില്‍.
അലക്‌സ് ഹേല്‍സ്, നിതീഷ് കുമാര്‍, റോവ്മന്‍ പവല്‍, സൈഫ് ബാദര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ആന്ദ്രേ റസല്‍, ജേസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കാര്‍ത്തിക് ജി, സുനില്‍ നരെയ്ന്‍, ആദിത്യ ഗണേഷ്, ഉന്‍മുക്ത് ചന്ദ്, അലി ഖാന്‍, ആന്‌റിക് നോര്‍ക്യ, കോമെ ഡ്രൈ, മാത്യു ട്രോംപ്, ഷാഡ്‌ലി വാന്‍ ഷാല്‍വിക്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, തന്‍വീര്‍ സാംഗ.
Content Highlight: MLC 2025: Nicholas Pooran to captain MI New York, Henrich Klaasen will continue capatining Seattle Orcas