കൊടുങ്ങല്ലൂര്‍: ദീപ നിഷാന്തിനെതിരെ ഉയര്‍ന്ന കവിതാ മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ട ശ്രീചിത്രനെ നാളെ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ഭരണഘടനാ സംഗമത്തില്‍ നിന്ന് സംഘാടകര്‍ ഒഴിവാക്കി. ഫേസ്ബുക്കിലൂടെയാണ് ശ്രീചിത്രനെ ഒഴിവാക്കി ഷാഹിന നഫീസയെ ഉള്‍പ്പെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചത്. എന്നാല്‍ ഒഴിവാക്കുന്നതിലുള്ള വിശദീകരണം സംഘാടകര്‍ നല്‍കിയിട്ടില്ല.

നാളെ കൊടുങ്ങല്ലൂരിലെ അംബേദ്കര്‍ സ്‌ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഡയലോഗ് സാംസ്‌കാരികവേദിയാണ് സംഘാടനം. ജനാധിപത്യം, സമത്വം, മത്തരത്വം, അഭിപ്രാ. സ്വാതന്ത്രം, എന്നീ വിഷയങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. തടങ്ങില്ഡ സണ്ണി.എം. കപ്പിക്കാട്, രേഖാരാജ്, സുനില്‍.പി.ഇളയിടം എന്നിവര്‍ സംസാരിക്കും.
ഇതിനിടെ കവിതാ മോഷണവിവാദത്തില്‍ മാപ്പ് പറഞ്ഞ് എം.ജെ.ശ്രീ ചിത്രന്‍ രംഗത്തെത്തി. ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതാണെന്ന് തെളിഞ്ഞതോടെയാണ് മാപ്പുമായി ശ്രീ ചിത്രന്‍ രംഗത്തെത്തിയത്. എന്നാല്‍ മാപ്പല്ല മറുപടിയാണ് തനിക്ക് വേണ്ടതെന്ന് പറഞ്ഞ് കവി എസ്. കലേഷ് പ്രതികകരിച്ചു.