ആഷസ് ട്രോഫിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാല്‍ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടിയാണ് ഓസീസ് നല്‍കിയത്.
ഓപ്പണര്‍ സാക്ക് ക്രോളിയെ ആദ്യ ഓവറില്‍ തന്നെ പറഞ്ഞയച്ചിരിക്കുകയാണ് കങ്കാരുപ്പട. ഓപ്പണിങ് ഓവറിനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ക്രോളിയെ ഉസ്മാന്‍ ഖവാജയുടെ കയ്യിലെത്തിച്ചാണ് സ്റ്റാര്‍ക്ക് ത്രീ ലയണ്‍സിന്റെ ആദ്യ ചോര വീഴ്ത്തിയത്.
ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് ക്രോളി മടങ്ങിയത്. ഇതോടെ സ്റ്റാര്‍ തന്റെ സൂപ്പര്‍ സ്‌ട്രൈക്ക് വീണ്ടും ആവര്‍ത്തിക്കുകയാണ്. 2021-22ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ആഷസ് മത്സരത്തിലും സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ വിക്കറ്റ് നേടിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ ഡക്കറ്റും ഒല്ലി പോപ്പുമാണ് ക്രീസിലുള്ളത്.
ഉസ്മാന്‍ ഖവാജ, ജേക്ക് വെതര്‍ലാന്‍ഡ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ബ്രണ്ടന്‍ ഡൊഗ്ഗെറ്റ്, സ്‌കോട്ട് ബോളണ്ട്
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡന്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്
ആദ്യ മത്സരം – നവംബര്‍ 21 മുതല്‍ 25 വരെ – പെര്‍ത്
രണ്ടാം മത്സരം – ഡിസംബര്‍ നാല് മുതല്‍ വരെ – ദി ഗാബ
മൂന്നാം മത്സരം – ഡിസംബര്‍ 17 മുതല്‍ 21 വരെ – അഡ്‌ലെയ്ഡ് ഓവല്‍
ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്
അവസാന മത്സരം – ജനുവരി നാല് മുതല്‍ എട്ട് വരെ – സിഡ്‌നി
Content Highlight: Mitchell Starc Take First Wicket In 2025-26 Ashes Trophy Against England