ഐ.പി.എല്‍: പുതിയ സീസണിന് മുന്‍പ് സ്റ്റാര്‍ക്കിനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ipl 2018
ഐ.പി.എല്‍: പുതിയ സീസണിന് മുന്‍പ് സ്റ്റാര്‍ക്കിനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th November 2018, 7:48 pm

കൊല്‍ക്കത്ത: ഐ.പി.എല്‍ പുതിയ സീസണിന് മുമ്പ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കി. പുതിയ സീസണിന് മുന്‍പുള്ള താരലേലത്തിന് മുന്നോടിയായാണ് നടപടി.

ഫോണ്‍ സന്ദേശത്തിലൂടെയാണ് സ്റ്റാര്‍ക്കിനെ ടീം തീരുമാനം അറിയിച്ചത്. ടീം സന്ദേശം ലഭിച്ചതായി സ്റ്റാര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : “കാറ്റിനെ കീഴടക്കിയവന്‍, ആ പോരാളി ഒരിക്കലും കീഴടങ്ങില്ല; അഞ്ചുവര്‍ഷത്തിന് ശേഷം ഷൂമാക്കറെകുറിച്ച് ഭാര്യ

ഐ.പി.എല്ലില്‍ കളിക്കാനായില്ലെങ്കില്‍ കൂടുതല്‍ ടെസ്റ്റ്- ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. എന്നാല്‍ മറ്റൊരു ടീമിനായി കളിക്കുമോയെന്ന കാര്യം സ്റ്റാര്‍ക്ക് വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പും ആഷസുമാണ് പ്രധാനമെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ താരലേലത്തില്‍ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയ സ്റ്റാര്‍ക്ക് പരിക്ക് കാരണം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. മാര്‍ച്ച് 29നാണ് ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്.