ആഷസ് ട്രോഫിയിലെ രണ്ടാം മത്സരം ഗാബയില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലാണ് ത്രീ ലയണ്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. നിലവില്‍ 202 പന്തില്‍ 135 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നില്‍ക്കുന്നത്. ടെസ്റ്റില്‍ 40ാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. അതേസമയം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് തകര്‍ച്ചയിലെത്തിയത്.
നിലവില്‍ ആറ് വിക്കറ്റുകളാണ് താരം ടീമിന് വേണ്ടി നേടിയത്. 19 ഓവറില്‍ നിന്ന് 71 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റുകള്‍ നേടിയത്. ഇതോടെ ഒരു ഗംഭീര റെക്കോഡ് സ്വന്തമാക്കാനും ഇടംകയ്യന്‍ പേസര്‍ക്ക് സാധിച്ചത്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇതിഹാസം വസീം അക്രത്തെയാണ് സ്റ്റാര്‍ക്ക് മറികടന്നത്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍, ടീം, മത്സരം, വിക്കറ്റ്
സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഇല്ലാതെയാണ് സ്റ്റാക്കിന്റെ തീപ്പൊരിയേറെന്ന് എടുത്തുപറയണം. താരത്തിന് പുറമെ മൈക്കള്‍ നെസെര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടിയായിരുന്നു. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇരുവരേയും പുറത്താക്കിയത്. തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഓപ്പണര്‍ സാക്ക് ക്രോളിയും റൂട്ടുമാണ്.
സാക്ക് ക്രോളി 93 പന്തില്‍ 76 റണ്‍സ് നേടി ടീമിനെ കരകയറ്റിയാണ് മടങ്ങിയത്. ശേഷം ഹാരി ബ്രൂക്കിനെ 31 റണ്‍സിനും പുറത്തായി. അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 19 റണ്‍സിന് റണ്‍ഔട്ടായി. ജെയ്മി സ്മിത് പൂജ്യം റണ്‍സിനാണ് മടങ്ങിയത്.
Content Highlight: Mitchell Starc In Great Record Achievement In Test Cricket