തീയുണ്ടയില്‍ പിറന്നത് വെടിക്കെട്ട് മൈല്‍സ്റ്റോണ്‍; ആഷസില്‍ താണ്ഡവമാടി സ്റ്റാര്‍ക്ക്!
Sports News
തീയുണ്ടയില്‍ പിറന്നത് വെടിക്കെട്ട് മൈല്‍സ്റ്റോണ്‍; ആഷസില്‍ താണ്ഡവമാടി സ്റ്റാര്‍ക്ക്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st November 2025, 9:04 am

ആഷസ് ട്രോഫിയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് നേടിയത്.

മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടിയാണ് ഓസീസ് നല്‍കിയത്. ഓപ്പണര്‍ സാക്ക് ക്രോളിയെ ആദ്യ ഓവറില്‍ തന്നെ പറഞ്ഞയച്ചിരിക്കുകയാണ് കങ്കാരുപ്പട. ഓപ്പണിങ് ഓവറിനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ക്രോളിയെ ഉസ്മാന്‍ ഖവാജയുടെ കയ്യിലെത്തിച്ചാണ് സ്റ്റാര്‍ക്ക് ത്രീ ലയണ്‍സിന്റെ ആദ്യ ചോര വീഴ്ത്തിയത്. ആറ് പന്തില്‍ നിന്ന് പൂജ്യം റണ്‍സിനാണ് ക്രോളി മടങ്ങിയത്.

തൊട്ടു പിന്നാലെ ബെന്‍ ഡക്കറ്റിനേയും സ്റ്റാര്‍ക്ക് മടക്കി. നാല് ഫോര്‍ അടക്കം 20 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. എല്‍.ബി.ഡബ്ല്യൂവിലാണ് ഡക്കറ്റിന് വിക്കറ്റ് നഷ്ടമായത്. ശേഷം ഇറങ്ങിയ സൂപ്പര്‍ താരം ജോ റൂട്ടിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് സ്റ്റാര്‍ക്ക് വീണ്ടും തിളങ്ങിയത്. റൂട്ടിനെ മാര്‍നസ് ലബുഷാന്റെ കയ്യിലെത്തിച്ചാണ് താരം സ്റ്റാര്‍ക്ക് വിക്കറ്റ് നേടിയത്.

മിന്നും പ്രകടനം കാഴ്ചവെച്ചതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടവും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ആഷസില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 100 വിക്കറ്റുകളാണ് താരം ആഷസില്‍ നേടിയത്. ഈ നേട്ടത്തില്‍ എത്തുന്ന 20ാം താരമാണ് സ്റ്റാര്‍ക്ക്. ഷെയ് വോണിനാണ് ആഷസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ളത്.

195 വിക്കറ്റുകളാണ് താരം നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ആഷസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡ് ലിസ്റ്റില്‍ മൂന്നാമനാണ്. 153 വിക്കറ്റാണ് താരം നേടിയത്.മിന്നും പ്രകടനം കാഴ്ചവെച്ചതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടവും സ്റ്റാര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ്.

ഷെയ്ന്‍ വോണിനാണ് ആഷസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ളത്. 195 വിക്കറ്റുകളാണ് താരം നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ആഷസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡ് ലിസ്റ്റില്‍ മൂന്നാമനാണ്. 153 വിക്കറ്റാണ് താരം നേടിയത്.

2013 മുതലാണ് സ്റ്റാര്‍ക്ക് ആഷസില്‍ പങ്കെടുത്തത്. 23ാം മത്സരമാണ് താരം കളിക്കുന്നത്. 6/111 എന്ന മികച്ച പ്രകടനവും ആഷസില്‍ താരത്തിനുണ്ട്. 26.72 എന്ന ആവറേജും 3.56 എന്ന എക്കോണമിയും 44.95 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. 4 ഫൈഫറും 4 ഫോര്‍ഫറുമാണ് താരത്തിനുള്ളത്.

നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി 18 റണ്‍സ് നേടിയ ഒല്ലി പോപ്പും റണ്‍സൊന്നും നേടാതെ ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്.

ഓസ്ട്രേലിയയുടെ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, ജേക്ക് വെതറാള്‍ഡ്‌, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ബ്രണ്ടന്‍ ഡൊഗ്ഗെറ്റ്, സ്‌കോട്ട് ബോളണ്ട്

ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡന്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

ആഷസ് 2025-26

ആദ്യ മത്സരം – നവംബര്‍ 21 മുതല്‍ 25 വരെ – പെര്‍ത്

രണ്ടാം മത്സരം – ഡിസംബര്‍ നാല് മുതല്‍ വരെ – ദി ഗാബ

മൂന്നാം മത്സരം – ഡിസംബര്‍ 17 മുതല്‍ 21 വരെ – അഡ്‌ലെയ്ഡ് ഓവല്‍

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്

അവസാന മത്സരം – ജനുവരി നാല് മുതല്‍ എട്ട് വരെ – സിഡ്‌നി

Content Highlight: Mitchell Starc In Great Achievement In Ashes Test