അരങ്ങേറ്റത്തില്‍ അടിയോടടി; ഇതിഹാസങ്ങള്‍ വാഴുന്ന ലിസ്റ്റിലേക്ക് ഓസീസിന് ഒരു പുതിയ പേര്!
Cricket
അരങ്ങേറ്റത്തില്‍ അടിയോടടി; ഇതിഹാസങ്ങള്‍ വാഴുന്ന ലിസ്റ്റിലേക്ക് ഓസീസിന് ഒരു പുതിയ പേര്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st July 2025, 12:08 pm

വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഓസീസ് തുടങ്ങിയത്.

ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി വിജയമുറപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ ഓസീസിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് കാമറോണ്‍ ഗ്രീനും അരങ്ങേറ്റക്കാരന്‍ മിച്ചല്‍ ഓവനുമാണ്. ഗ്രീന്‍ 26 പന്തില്‍ നിന്ന് അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്.

ഓവന്‍ 27 പന്തില്‍ നിന്ന് ആറ് സിക്‌സുകള്‍ ഉള്‍പ്പെടെ 50 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം മിന്നും പ്രകടനം നടത്തിയത്. അരങ്ങേറ്റത്തില്‍ തന്നെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഓവന് തന്റെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു.

ഇതോടെ ഇതിഹാസ താരങ്ങള്‍ വാഴുന്ന ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലാണ് താരത്തിന് ഇടം നേടാന്‍ സാധിച്ചത്. അന്താരാഷ്ട്ര ടി-20യില്‍ ഓസീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് മിച്ചല്‍ ഓവന് സാധിച്ചത്.

അന്താരാഷ്ട്ര ടി-20യില്‍ ഓസീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, എതിരാളി, വര്‍ഷം

റിക്കി പോണ്ടിങ് – 98 – ന്യൂസിലാന്‍ഡ് – 2005

ഡേവിഡ് വാര്‍ണര്‍ – 89 – സൗത്ത് ആഫ്രിക്ക – 2009

മിച്ചല്‍ ഓവന്‍ – 50 – വെസ്റ്റ് ഇന്‍ഡീസ് – 2025

അതേസമയം വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ജെയ്‌സണ്‍ ഹോള്‍ഡര്‍, ഗുഡകേഷ് മോട്ടി, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി മികവ് പുലര്‍ത്തിയിരുന്നു. വിന്‍ഡീസിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത്. റോസ്റ്റണ്‍ ചെയ്‌സും ഷായി ഹോപ്പുമാണ്.

ചെയ്‌സ് 32 പന്തില്‍ 60 റണ്‍സാണ് നേടിയത്. ഹോപ്പ് 39 പന്തില്‍ നിന്ന് 55 റണ്‍സും നേടി. ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത്. ബെന്‍ ഡ്വാര്‍ഷിസാണ്. 36 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.

Content Highlight: Mitchell Owen In Great Record Achievement In T-20 Cricket