ചിക്ക്മംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെടുത്തത് 1500 അടി താഴ്ചയിൽ നിന്നും
Kerala
ചിക്ക്മംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെടുത്തത് 1500 അടി താഴ്ചയിൽ നിന്നും
മുഹമ്മദ് നബീല്‍
Friday, 10th April 2026, 1:51 pm

മൈസൂരു: നാലുദിവസമായി കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പൊലീസും ഫയർഫോഴ്‌സും എസ്.ഡി.ആർ.എഫും രാവിലെ മുതൽ തുടങ്ങിയ തിരച്ചിലിനൊടുവിൽ 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മനുഷ്യ സാന്നിധ്യം മനസ്സിലാക്കാൻ കഴിയുന്ന തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

40 ഓളം വരുന്ന കുടുംബാംഗംങ്ങളുടെ കൂടെ വിനോദ യാത്രക്ക് പോയതിനിടയിലാണ് ശ്രീനന്ദയെ കാണാതായത്. ബാബുവ ബുധനഗിരിക്ക് താഴെ ഹർഷൻ ഗുപ്ലെയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം സംശയിച്ചതോടെ ഇത്തരത്തിനും അന്വേഷണങ്ങൾ നടന്നിരുന്നു.

പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദ മാതാപിതാക്കൾക്കൊപ്പം നാലാം തീയതിയാണ് മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വൈകീട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.

Content  Highlight:  Missing Sreenanda’s body found in Chikmagalur; recovered from 1500 feet deep

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം