ചണ്ഡീഗഡ്: ഹരിയാനയിലെ പല്‍വാലില്‍ ഹരിയാനയില്‍ മോഷണകുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് ബാലന് പീഡനം കേസെടുത്ത് പൊലീസ്്
12 വയസ്സുള്ള ദളിത് ബാലനെയാണ് തടങ്കലില്‍ വെച്ച് പീഡിപ്പിച്ചത്.
സംഭവത്തില്‍ ഒരു കുടുംബത്തിലെ 10 അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 10ന് രാത്രി പത്ത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കുട്ടി കല്ല്യാണ വീടുകളില്‍ ജോലിക്ക് പോവാറുണ്ടായിരുന്നു. അന്നേ ദിവസം രാത്രി മറ്റ് രണ്ട് കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ മദ്യപിച്ചുവെന്ന് സംശയിക്കുന്ന സംഘം കുട്ടികളെ പിന്തുടരുകയും രക്ഷപ്പെടുന്നതിനായി അടുത്ത് കണ്ട വീട്ടിലേക്ക് ഓടി കയറുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റു രണ്ട് കുട്ടികള്‍ ഗ്രാമത്തിലേക്ക് ഓടി പോവുകയുമായിരുന്നു.
വീട്ടിലേക്ക് ഓടികയറിയതോടെ കുട്ടിയെ മോഷണകുറ്റമാരോപിച്ച് കുടുംബം മണിക്കൂറുകളോളം തടവില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു.
കേസില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ബാക്കി മൂന്ന് പ്രധാന പ്രതികള്‍ ഒളിവിലാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടുംബാംഗങ്ങള്‍ക്കെതിരെ ഉപദ്രവിച്ചതിനും തടങ്കലില്‍ വെച്ചതിനും പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം തുടങ്ങിയവയും ചുമത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.