| Wednesday, 20th August 2025, 10:41 pm

ക്യാപ്റ്റനായി മിന്നു മണി; ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഷഫാലി വര്‍മയും

സ്പോര്‍ട്സ് ഡെസ്‌ക്

2025 വനിത ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണിയാണ് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ ഷഫാലി വര്‍മയും ഇന്ത്യ എ ടീമില്‍ ഇടം നേടി. മലയാളി താരമായ വി.ജെ ജോഷിത ടീമില്‍ ഇടം നേടാതെ പോയി. സെപ്റ്റംബര്‍ 28ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യ എ ടീമിന്റെ സന്നാഹ മത്സരം നടക്കുന്നത്.

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം

മിന്നു മണി (ക്യാപ്റ്റന്‍), ധാരാ ഗുജ്ജര്‍, ഷഫാലി വര്‍മ, തേജല്‍ ഹസബ്‌നിസ്, വൃന്ദ ദിനേശ്, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പര്‍), തനുശ്രീ സര്‍ക്കാര്‍, തനുജ കന്‍വര്‍, ടിറ്റാസ് സാധു, സയാലി സത്ഘരെ, സൈമ താക്കൂര്‍, പ്രേമാ ബിസ്ഹ്‌രത്, പ്രിയ മിസ്‌റത്ത്.

വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. സ്മൃതി മന്ദാനയെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യക്ക് ഇതുവരെ വനിത ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2017ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

മിതാലി രാജിന്റെ കീഴിലാണ് ഇന്ത്യ അന്ന് ഫൈനലില്‍ എത്തിയത്. ലോകകപ്പില്‍ സെപ്റ്റംബര്‍ 30നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

2025 വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിംഗ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ക്രാന്തി ഗൗഡ്, അമാന്‍ജോത് കൗര്‍, ശ്രീ ചരാനി, രാധ യാദവ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), സ്‌നേഹ റാണാ

Content Highlight: Minnu Mani to lead India A team for warm-up matches ahead of 2025 Women’s ODI World Cup

We use cookies to give you the best possible experience. Learn more