2025 വനിത ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണിയാണ് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ ഷഫാലി വര്‍മയും ഇന്ത്യ എ ടീമില്‍ ഇടം നേടി. മലയാളി താരമായ വി.ജെ ജോഷിത ടീമില്‍ ഇടം നേടാതെ പോയി. സെപ്റ്റംബര്‍ 28ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യ എ ടീമിന്റെ സന്നാഹ മത്സരം നടക്കുന്നത്.
വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. സ്മൃതി മന്ദാനയെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യക്ക് ഇതുവരെ വനിത ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2017ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
A power packed #TeamIndia squad for the ICC Women’s Cricket World Cup 2025 💪