തിരുവനന്തപുരം: സംസ്ഥാനത്ത് നിയസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കാലിടറി മന്ത്രിമാര്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മന്ത്രിസഭയിലെ പന്ത്രണ്ട് മന്ത്രിമാരും പിന്നിലാണ്.
അഞ്ച് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ അഞ്ചിലും പിണറായി പിന്നിലായിരുന്നു എന്നാല്‍ ആറാം റൗണ്ടിലേക്ക് കടന്നതോടെ നേരിയ ഭൂരിപക്ഷമുണ്ട്. അദ്ദേഹത്തിന്റെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ലീഡ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഇടതിനേല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല.
ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്‍, ഇരിഞ്ഞാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരില്‍ പി. രാജീവ്, മാനന്തവാടിയില്‍ ഒ.ആര്‍ കേളു, നേമത്ത് വി. ശിവന്‍കുട്ടി, ആറന്മുളയില്‍ വീണാ ജോര്‍ജ്, തൃത്താലയില്‍ എം. ബി രാജേഷ്, ചേര്‍ത്തലയില്‍ പി. പ്രസാദ് തുടങ്ങിയ മന്ത്രിമാരാണ് നിലവില്‍ പിന്നില്‍.
ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ മന്ത്രിമാര്‍ തന്നെ പിന്നിലാവുന്നത് വലിയ അട്ടിമറിക്കുള്ള സാധ്യതയാണ് തുറന്ന് കാട്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇവരെ കൂടാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും പിന്നിലാണ്. ഇടത് കോട്ടകളായിരുന്ന കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളായ തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് പിന്നിലാണ്.
ഉടുമ്പല്‍ ചോലയിലും ഇടതിന് കാലാവസ്ഥ അനുകൂലമല്ല. കെ.കെ ജയചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ സേനാപതി വേണുവിനെക്കാള്‍ പിന്നിലാണ്. നിലവില്‍ സംസ്ഥാനത്ത് യു.ഡി.എഫ് കുതിപ്പ് തുടരുന്നു.
Content Highlight: Ministers who have stumbled; UDF’s chariot