തിരുവനന്തപുരം: സംസ്ഥാനത്ത് നിയസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കാലിടറി മന്ത്രിമാര്‍. മുഖ്യമന്ത്രി പിണറായി വിജയന് വിജയിച്ചെങ്കിലും മന്ത്രിസഭയിലെ പതിമൂന്നു മന്ത്രിമാരും തോൽവിയറിഞ്ഞു.
അഞ്ച് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ അഞ്ചിലും പിണറായി പിന്നിലായിരുന്നു എന്നാല്‍ ആറാം റൗണ്ടിലേക്ക് കടന്നതോടെ മുന്നേറാൻസാധിച്ചു. അദ്ദേഹത്തിന്റെ വീടിരിക്കുന്ന പഞ്ചായത്തില്‍ പോലും ലീഡ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഇടതിനേല്പ്പിക്കുന്ന പ്രഹരം ചെറുതല്ല.
ഇടുക്കിയില്‍ റോഷി അഗസ്റ്റിന്, ഏറ്റുമാനൂരില്‍ വി.എന്‍ വാസവന്, ഇരിഞ്ഞാലക്കുടയില്‍ ആര്. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരില്‍ പി. രാജീവ്, മാനന്തവാടിയില്‍ ഒ.ആര് കേളു, നേമത്ത് വി. ശിവന്‍കുട്ടി, ആറന്മുളയില് വീണാ ജോര്‍ജ്, തൃത്താലയില്‍ എം. ബി രാജേഷ്, ചേര്‍ത്തലയില്‍ പി. പ്രസാദ് തുടങ്ങിയ മന്ത്രിമാർതോൽവിയറിഞ്ഞു.
പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ; പിണറായി വിജയന് പിന്നിലായതില്‍ പ്രതികരിച്ച് രമ
ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ മന്ത്രിമാര്‍ തന്നെ പിന്നിലാവുന്നത് വലിയ അട്ടിമറിക്കുള്ള സാധ്യതയാണ് തുറന്ന് കാട്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇവരെ കൂടാതെ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും തോറ്റു . ഇടത് കോട്ടകളായിരുന്ന കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളായ തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് തോറ്റു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.