കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കുമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എം.എല്‍.എ വിദ്യാബാലകൃഷ്ണന് ഫോണ്‍ സന്ദേശം. വയനാട് എം.എല്‍.എ പ്രിയങ്ക ഗാന്ധിയുടെ ദല്‍ഹിയിലെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് കോള്‍ വന്നതെന്നും താന്‍ ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
എല്ലാ ആളുകളെയും പറ്റിക്കുന്നത് പോലെ കേരളത്തിലെ ആളുകളെയും പറ്റിക്കാമെന്നാണ് തട്ടിപ്പുകാര്‍ കരുതുന്നതെന്നും അതിനാല്‍ ഇത്തരം ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടന്‍ നടക്കുമെന്നും മന്ത്രിയാക്കണമെങ്കില്‍ മൂന്ന് കോടി രൂപ നല്‍കണമെന്നുമായിരുന്നു ഫോണ്‍ കോളിലൂടെയുള്ള ആവശ്യം. ഈ മാസം ആറിനായിരുന്നു വിദ്യാബാലകൃഷ്ണന് വാട്‌സ് ആപ്പ് കോള്‍ വന്നത്. ഇംഗ്ലീഷിലാണ് സംസാരിച്ചതെന്നും രാജ്കുമാര്‍ എന്നാണ് പരിജയപ്പെടുത്തിയതെന്നും എം.എല്‍.എ പറയുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.