ബെർലിൻ: ഇറാനിലെ ഭരണമാറ്റത്തെ തള്ളി ജർമൻ വിദേശകാര്യമന്ത്രി ജോഹാൻ വാഡെഫുൾ.
ഇറാനിലെ ഭരണമാറ്റം പശ്ചിമേഷ്യയെയും യുറോപിനെയും ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബെർലിൻ: ഇറാനിലെ ഭരണമാറ്റത്തെ തള്ളി ജർമൻ വിദേശകാര്യമന്ത്രി ജോഹാൻ വാഡെഫുൾ.
ഇറാനിലെ ഭരണമാറ്റം പശ്ചിമേഷ്യയെയും യുറോപിനെയും ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ഭരണമാറ്റം എന്നത് യാഥാർത്ഥ്യബോധമില്ലാത്ത ഒരു സാങ്കൽപ്പിക ആശയം മാത്രമാണെന്ന് ഞാൻ പറയും, യൂറോപ്പ് 2026 കോൺഫറൻസിൽ സംസാരിക്കവെ യോഹാൻ വാഡെഫുൾ പറഞ്ഞു.
മുന്നേ ഉണ്ടായിട്ടുള്ള ഭരണ മാറ്റ ശ്രമങ്ങളെല്ലാം പരാജയമായിരുന്നെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘ ഇറാഖിലും, ലിബിയയിലും എന്താണ് സംഭവിച്ചതെന്ന് നോക്കു, അവിടെയെല്ലാം എന്താണ് സംഭവിച്ചത് എന്നതിൽ നിന്നും പാഠം ഉൾക്കൊള്ളേണ്ടതുണ്ട്,’ ജർമ്മനി വിദേശകാര്യമന്ത്രി പറഞ്ഞു.
സംഘർഷങ്ങൾക്ക് സൈനിക നടപടികളിലൂടെ ഒരു പരിഹാരം കണ്ടെത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കണമെന്ന ജർമനിയുടെ ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
അമേരിക്കയും ഇസ്രഈലും തങ്ങളുടെ സൈനിക ഉദ്ദേശങ്ങൾ നേടിയെങ്കിൽ ഉടൻതന്നെ നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്നും യുദ്ധത്തിന് ശേഷമുള്ള സുരക്ഷാ സംവിധാനം മേഖലയിൽ നടപ്പിലാക്കുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ഊർജിതമാണക്കമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഭരണകൂടത്തെപ്പോലെ തന്നെ മോശമായിരിക്കും ഇറാനിലെ അരാജകത്വവുമെന്ന് വാഡെഫുൾ പറഞ്ഞു. ഇത് മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും പുതിയ അഭയാർത്ഥി പ്രതിസന്ധികൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘അത് നമ്മുടെ താത്പര്യത്തിലില്ല, ആ മേഖലയുടെ താൽപ്പര്യത്തിലില്ല , തീർച്ചയായും ഇറാനിൽ ജീവിക്കുന്ന ജനങ്ങളുടെയും താൽപ്പര്യത്തിലില്ല ,’ അദ്ദേഹം പറഞ്ഞു.
ഇതുവരെയും ഇറാനിലെ സംഘർഷത്തിൽ അയവുവന്നിട്ടില്ല, ഇറാൻ സുരക്ഷാ മേധാവി അലി ലാറിജാനി ഇന്നലെ ഇസ്രഈൽ കൊലപ്പെടുത്തിയിരുന്നു.
Content Highlight: Military action is not a solution to conflicts; Germany rejects regime change in Iran