പ്രതികരണമല്ല എനിക്കിഷ്ടം ആക്ഷന്‍ എടുക്കണം; ആഴ്‌സണലിനെതിരെ മൈക്കല്‍ ആര്‍ട്ടെറ്റ
Sports News
പ്രതികരണമല്ല എനിക്കിഷ്ടം ആക്ഷന്‍ എടുക്കണം; ആഴ്‌സണലിനെതിരെ മൈക്കല്‍ ആര്‍ട്ടെറ്റ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th May 2025, 5:15 pm

കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂളും ആഴ്‌സണലും സമനിലയിലാണ് പോരാട്ടം അവസാനിപ്പിച്ചത്. ലിവര്‍പൂളിന് വേണ്ടി കോഡി ഗക്‌പോ 20ാം മിനിട്ടില്‍ ഗോള്‍ നേടിയപ്പോള്‍ തൊട്ടടുത്ത മിനിട്ടില്‍ ലൂയിസ് ഡയസും ഗോള്‍ നേടി.

ആഴ്‌സണലിന് വേണ്ടി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി 47ാം മിനിട്ടിലും മൈക്കല്‍ മെരിനോ 70ാം മിനിട്ടിലും ഗോള്‍ നേടി. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെതിരെ ആദ്യ പകുതിയില്‍ മോശം പ്രകടനമാണ് ആഴ്‌സണല്‍ കാഴ്ചവെച്ചതെന്ന് മാനേജറായ മൈക്കല്‍ ആര്‍ട്ടെറ്റ പറഞ്ഞു.

‘ആദ്യ പകുതിയില്‍ ഞങ്ങള്‍ ചെയ്തത് അത്ര മികച്ചതല്ല, അതിനാല്‍ അതിനുശേഷം പ്രതികരിക്കുന്നത് സ്വീകാര്യമല്ല, ഞങ്ങള്‍ നന്നായി പ്രതികരിച്ചു. ഒരുപാട് ഭാഗങ്ങള്‍, പ്രത്യേകിച്ച് പ്രതിരോധത്തില്‍ ഞങ്ങള്‍ പന്ത് വിട്ടുകൊടുത്തതിന് ശേഷവും പിഴവുകളുണ്ടായി.

ഈ ടീമിനെതിരെ അത് പൂര്‍ണമായും ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ അതില്‍ നിന്ന് വളരെ അകലെയായിരുന്നു. ഞാന്‍ ശരിക്കും അസ്വസ്ഥനായിരുന്നു. ഞങ്ങള്‍ക്ക് പ്രതികരണം ഉണ്ടായിരുന്നു, പക്ഷേ എനിക്ക് പ്രതികരണം ഇഷ്ടമല്ല, ആക്ഷന്‍ എടുക്കുന്നതാണ് ഇഷ്ടം. നിങ്ങള്‍ ജയിക്കണമെങ്കില്‍ നിങ്ങള്‍ ബാക്കിയുള്ളവരില്‍ ഏറ്റവും മികച്ചവനാകണം. ഞാന്‍ ശരിക്കും വിഷമിച്ചു,’ മൈക്കല്‍ ആര്‍ട്ടെറ്റ മത്സര ശേഷം പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ 36 മത്സരങ്ങളില്‍ നിന്ന് 18 വിജയവും 14 സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 68 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്‌സണല്‍. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂള്‍ 36 മത്സരങ്ങളില്‍ നിന്ന് 25 വിജയവും എട്ട് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 83 പോയിന്റാണ് നേടിയത്.

Content Highlight: Mikel Arteta Talking Against Arsenal